വേനല്‍ചൂടിന് വിട; ശിരുവാണി സഞ്ചാരികളെ കാത്തിരിക്കുന്നു

PKD-DAMമണ്ണാര്‍ക്കാട്: നാടും നഗരവും ചുട്ടുപൊള്ളുമ്പോള്‍ ശരീരവും മനസും കുളിരണിയിക്കുവാന്‍ മണ്ണാര്‍ക്കാട്ടെ പ്രധാന ഇക്കോ ടൂറിസ്റ്റ്‌കേന്ദ്രമായ ശിരുവാണി ഒരുങ്ങി. അഗളി വില്ലേജില്‍ ഉള്‍പ്പെടുന്ന ശിരുവാണിയില്‍ മനുഷ്യരുടെ സഹവാസം കൂടുതല്‍ ഇല്ലാത്തതാകാം പ്രകൃതിരമണീയത ഇപ്പോഴും നിലനിര്‍ത്തുന്നത്. മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളെ അപേക്ഷിച്ച് ശിരുവാണിയിലേക്കുള്ള യാത്ര ചെലവുകുറഞ്ഞതാണ്. മറ്റിടങ്ങളെല്ലാം വേനലില്‍ കരിഞ്ഞുണങ്ങുമ്പോഴും ശിരുവാണിയില്‍ പച്ചപ്പു മാത്രമേ കാണാനാകൂ. മണ്ണാര്‍ക്കാടുനിന്നും 60 കിലോമീറ്ററോളം ദൂരെയാണ് ശിരുവാണി.

പറമ്പിക്കുളം, നെല്ലിയാമ്പതി, അനങ്ങന്‍മല ടൂറിസ്റ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പ്രകൃതിഭംഗിയും ഇവിടെയാണുള്ളത്. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ടൂറിസ്റ്റ്‌കേന്ദ്രത്തില്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ബംഗ്ലാവ്, ഇന്‍ടേക് വാല്‍വ്, ജലസേചനവകുപ്പിന്റെ പ്രോജക്ട് ഹൗസ്, ശിരുവാണിഡാം എന്നിവയെല്ലാം ഇവിടത്തെ പ്രത്യേകതയാണ്. വന്യമൃഗങ്ങളുള്ള ഇവിടേയ്ക്കുള്ള പാതപോലും സന്ദര്‍ശകരെ ഹരംകൊള്ളിക്കും. ശിരുവാണിയില്‍ ആധുനിക സ്ജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ടെങ്കിലും ശിരുവാണി ഡാമിനെ അധികൃതര്‍ വേണ്ടരീതിയില്‍ പരിഗണിക്കുന്നില്ലെന്ന ആക്ഷേപവും നിലനില്ക്കുന്നുണ്ട്.

Related posts