വേനല്‍ചൂടില്‍ ആലിപ്പഴം പെറുക്കാന്‍ കേരളക്കര ഒരുങ്ങുന്നു. ഒരു കാലത്ത് പ്രായഭേദമെന്യേ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ചൂടുകാലത്തെ ആലിപ്പഴമായി മാറി പൊട്ടിച്ചിരി സമ്മാനിച്ച മൈഡിയര്‍ കുട്ടിച്ചാത്തന്‍ 3ഡി വീണ്ടും വിഷുക്കൈനീട്ടമായി കേരളത്തിലെ തിയറ്ററിലെത്തുന്നു. ആധുനിക ശ്രവണ ദൃശ്യ സാങ്കേതിക മേന്മയുടെ പിന്തുണയോടെയാണ് ചിത്രം എത്തുന്നത്. 1984 -ല്‍ നവോദയ അപ്പച്ചന്‍ നിര്‍മ്മിച്ച് ജിജോ സംവിധാനം ചെയ്ത ഈ 3ഡി ചിത്രം അതുവരെയുള്ള മലയാള ചിത്രങ്ങളില്‍ നിന്നെല്ലാം സാങ്കേതിക മേന്മ കൂടുതല്‍ അവകാശപ്പെടാവുന്ന ചിത്രമാണ്.
കൂടാതെ മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും നല്ല കുട്ടികളുടെ ചിത്രമായി ഈ ചിത്രം ഇന്നും നിലകൊള്ളുന്നു. ഇളയരാജ, ബിച്ചു തിരുമല ടീമിന്റെ ഈ ചിത്രത്തിലെ മനോഹരമായ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ഇന്നും ഓരോ മലയാളിയുടെയും മനസ്സില്‍ മായാതെ കിടക്കുന്നു. കുട്ടിച്ചാത്തനും കുട്ടികളും ചേര്‍ന്ന് വലിയൊരു ലോകം കീഴടക്കുന്ന കാഴ്ച പൊട്ടിച്ചിരിച്ചും ഞെട്ടിത്തരിച്ചും മാത്രമെ കാണാനാകു. വലിയൊരു സ്വപ്നലോകമാണ് ഈ ചിത്രം പ്രേക്ഷകന് നല്‍കുന്നത്. മണ്‍മറഞ്ഞ അനശ്വര നടന്മാരായ കൊട്ടാരക്കര ശ്രീധരന്‍നായരുടെയും, കലാഭവന്‍മണിയുടെയും മികച്ച അഭിനയം നിങ്ങളെ കോരിത്തരിപ്പിക്കും
നിങ്ങളുടെ മാതാപിതാക്കന്മാര്‍ക്കൊപ്പം നിങ്ങള്‍ രസിച്ച് കണ്ട ഈ 3ഡി വിസ്മയം ഈ വിഷുക്കാലത്ത് നിങ്ങളുടെ കുട്ടികളോടൊപ്പം നിങ്ങള്‍ക്ക് വീണ്ടും കാണുവാനുള്ള അസുലഭ സന്ദര്‍ഭമാണ് വന്നുചേര്‍ന്നിരിക്കുന്നത്. കുട്ടിച്ചാത്തനോടൊപ്പം ആടിയും പാടിയും, ആലിപ്പഴം പെറുക്കാന്‍ കിട്ടുന്ന അസുലഭ സന്ദര്‍ഭം. പാദുവ ഫിലിംസ് ആണ് മൈഡിയര്‍ കുട്ടിച്ചാത്തന്‍ തിയറ്ററിലെത്തിക്കുന്നത്. -അയ്മനം സാജന്‍