വൈഗൈ ത്രെഡ്‌സില്‍ മോഷണശ്രമം; തിരുട്ടുഗ്രാമത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍

TCR-ARRESTകൊരട്ടി: പൂട്ടിക്കിടന്ന വൈഗൈ ത്രെഡ്‌സ് കമ്പനിയില്‍നിന്ന് മോട്ടോറുകളും ചെമ്പുകമ്പിയും മോഷ്ടിച്ച് വാഹനത്തില്‍ കൊണ്ടുപോകാന്‍ ശ്രമിച്ച തമിഴ്‌നാട് തിരുട്ട് ഗ്രാമത്തിലെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.   തിരുനെല്‍വേലി സ്വദേശികളായ പനവടലി ഛത്രം കിഴക്കെ തെരുവില്‍ മണികണ്ഠന്‍(34) മരത്താകുളം ഓടകിണര്‍ മുത്തു(38), മരത്താകുളം മണികണ്ഠന്‍(30) എന്നിവരെയാണ് കൊരട്ടി എസ്‌ഐ ഇ.ആര്‍. ചന്ദ്രനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 15 മോഷണങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. പട്രോളിംഗിനിടയിലാണ് പ്രതികള്‍ പിടിയിലായത്. അഡീഷണല്‍ എസ്‌ഐ രവീന്ദ്രന്‍, എ.കെ.അജയന്‍, എ.എസ്‌ഐ സാദത്ത്, സിപിഒമാരായ സി.ആര്‍.ബിനോയ്, സി.സി.നാഗേഷ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

Related posts