വൈറലാകുന്ന ചാട്ടം! ആയിരക്കണക്കിന് അടി താഴേക്ക് യുവതിയുടെ ചാട്ടം, ശ്വാസംനിലയ്ക്കുന്ന വീഡിയോ യൂട്യൂബില്‍ ഹിറ്റാകുന്നു (വീഡിയോ കാണാം)

Untitled-1ശരീരത്തില്‍ ഉറപ്പിച്ച കൊളുത്തിന്റെ ബലത്തില്‍ യുവതി ആയിരക്കണക്കിനു അടി താഴേക്ക് ചാടുന്ന ദൃശ്യം വൈറല്‍ ആകുന്നു. ലോഹം കൊണ്ട് നിര്‍മ്മിച്ച ഉപകരണം ശരീരത്തില്‍ തറച്ചു കയറ്റിയാണ് യുവതി ചാടിയത്. ആരാണെന്ന് വെളിപ്പെടുത്താത്ത ഈ യുവതി മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്. കൊണകോവോ ആസ്ഥാനമായുള്ള സിന്നര്‍ സംഘടനയിലെ അംഗമാണ് ഇവര്‍.

പാലത്തില്‍ നിന്ന് ചാടുന്നത് പോലെയുള്ള സാഹസികതകള്‍ കാണിക്കുന്നതിനു മുമ്പ് ഈ സംഘടനയിലെ അംഗങ്ങള്‍ മെറ്റല്‍ ശരീരത്തില്‍ തറച്ചു കയറ്റണം. അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആണ് ഇത്തരത്തില്‍ ഉള്ള സംവിധാനങ്ങള്‍ ശരീരത്തില്‍ ഘടിപ്പിക്കുന്നത്.
യുട്യൂബില്‍ അപ്പ്‌ലോഡ് ചെയ്തിരിക്കുന്ന ചിത്രത്തില്‍ യുവതിയുടെ ശരീരത്തില്‍ മെറ്റല്‍ കൊണ്ട് നിര്‍മിച്ച സുരക്ഷാ ഉപകരണം തറപ്പിച്ചിരിക്കുന്നതായി കാണാം.

ചാടുന്നതിനു മുന്‍പ് യുവതി ചെറുതായി ശബ്ദമുണ്ടാക്കുന്നത് കേള്‍ക്കാന്‍ സാധിക്കുന്നുണ്ട് എന്നാല്‍ ഇത്രയും ഉയരത്തില്‍ നിന്ന് ചാടുന്നത് മൂലമുള്ള മാനസിക സംഘര്‍ഷം മൂലമാണൊ അതോ ഉപകരണം ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്നതു മൂലമുള്ള വേദന കൊണ്ടാണോ എന്നത് വ്യക്തമല്ല. കൂടാതെ മറ്റൊരാളും ഇത്തരത്തിലുള്ള ഉപകരണം ശരീരത്തില്‍ ഘടിപ്പിച്ച്.വളരെ ഉയരത്തില്‍ കൂടി പാലത്തിന്റെ ഒരു വശത്തു നിന്ന് മറ്റൊരു വശത്തേക്ക് പോവുന്നതായി കാണാം. സ്റ്റാനിസാല്‍വ് കെന്‍സോവ് എന്നയാളും ഭാര്യ എലനെയും 2008 ല്‍ സ്ഥാപിച്ചതാണ് ഇത്തരത്തിലുള്ള സംഘടന.

Related posts