‘വോട്ടിംഗ് ബോധവത്കരണത്തിനു സിനിമാതാരവും! ജില്ലാ ഭരണകൂടം നടത്തിവരുന്ന വോട്ടിംഗ് ബോധവത്കരണത്തില്‍ സിനിമതാരം ഉണ്ണി മുകുന്ദന്‍ പങ്കാളിയായി

DIVYAകോട്ടയം: ജില്ലാ ഭരണകൂടം നടത്തിവരുന്ന വോട്ടിംഗ് ബോധവത്കരണത്തില്‍ സിനിമതാരം ഉണ്ണി മുകുന്ദന്‍ പങ്കാളിയായി. അസിസ്റ്റന്റ് കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തില്‍ കോട്ടയം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടന്ന ബോധവത്കരണ പരിപാടിയിലാണ് വോട്ടു ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ഉണ്ണി മുകുന്ദന്‍ ക്ലാസെടുത്തത്.

കിറ്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ ജോജി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. എന്‍. പ്രേമചന്ദ്രന്‍, വൈസ് പ്രിന്‍സിപ്പല്‍ ആന്റണി മാത്യു എന്നിവര്‍ പ്രസംഗിച്ചു. സ്വീപ്പിന്റെ ഭാഗമായി ജില്ലയിലെ സാക്ഷരതാ പ്രേരക്മാര്‍ക്കും വോട്ടിംഗ് പരിശീലനം നല്‍കി.

Related posts