മാ​ലി​ന്യ​വും ചെ​ളി​യും നിറഞ്ഞ ഒവി  തോ​ടി​നു കു​റു​കെ  പാ​ലം നി​ര്‍​മാ​ണ​ത്തി​ന് തോ​ട്ടി​ലി​റ​ങ്ങി​യ​വ​ര്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം

വ​ട​ക​ര: മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പാ​ക്ക​യി​ല്‍ ഒ​വി തോ​ടി​നു കു​റു​കെ പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​നു വേ​ണ്ടി തോ​ട്ടി​ലി​റ​ങ്ങി​യ​വ​ര്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം. ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ നാ​ലു പേ​ര്‍​ക്കാ​ണ് അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​വ​രെ വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

തൂ​ണി​നു ക​മ്പി കെ​ട്ടാ​ന്‍ തോ​ട്ടി​ല്‍ ഇ​റ​ങ്ങി​യ​വ​ര്‍​ക്ക് ത​ല​ക​റ​ക്ക​വും ഛര്‍​ദി​യും അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഇ​വ​ര്‍ ഡി​സ്ചാ​ര്‍​ജ് ചെ​യ്ത് വീ​ട്ടി​ലെ​ത്തി രാ​ത്രി​യാ​യ​തോ​ടെ ക​ല​ശ​ലാ​യ പ​നി അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. തോ​ട്ടി​ലി​റ​ങ്ങി​യ​വ​ര്‍​ക്കു മാ​ത്ര​മേ അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടി​ട്ടു​ള്ളൂ. മാ​ലി​ന്യ​വും ചെ​ളി​യും കെ​ട്ടി നി​ല്‍​ക്കു​ന്ന തോ​ടാ​ണ് ഇ​ത്.

Related posts