കോലഞ്ചേരി: വര്‍ഗീയ ശക്തികളുടെ വോട്ട് കോണ്‍ഗ്രസിനും യുഡിഎഫിനും വേണെ്ടന്ന നിലപാടാണ് യൂത്ത് കോണ്‍ഗ്രസിനുള്ളതെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. നാല് വോട്ടിനുവേണ്ടി വര്‍ഗീയതയുമായി സന്ധി ചെയ്യില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കു ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി-യുഡിഎഫ് ബന്ധമെന്ന രീതിയില്‍ സിപിഎം പ്രചാരണം നടത്തുന്നത്. എന്നാല്‍ മുന്‍കാലങ്ങളില്‍ ബിജെപിയുമായി കൂട്ടുകൂടിയത് സിപിഎമ്മാണ്.
യുഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ കെല്‍പ്പില്ലാത്തതിനാലാണ് വ്യാജ ആരോപണങ്ങളുന്നയിച്ച് സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നത്. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും എറണാകുളം ജില്ലയിലടക്കം എല്ലാ സീറ്റിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ച വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അനിബെന്‍ കുന്നത്ത്, ലിജോ മാളിയേക്കല്‍, പി.വി. ജിജോ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.