വ്യാജഫോണ്‍ സന്ദേശം നല്‍കി പോലീസിനെ ചുറ്റിച്ചയാള്‍ പിടിയില്‍

ktm-arrestപേരൂര്‍ക്കട: പോലീസ് സ്റ്റേഷനില്‍ വ്യാജ ഫോണ്‍സന്ദേശം നല്‍കിയ ആള്‍ പിടിയില്‍.  കൊടുങ്ങാനൂര്‍ പ്ലാവോട് സ്വദേശി ഹരികുമാര്‍ (54) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 29നായിരുന്നു കേസിന്നാസ്പദമായ സംഭവം. ഹരികുമാറും തന്റെ അയല്‍വാസിയോടുള്ള വ്യക്തിവിരോധം തീര്‍ക്കുന്നതിനായി അയാളുടെ വീട്ടില്‍ അനാശാസ്യം നടക്കുകയാണെന്നു വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില്‍ വിളിച്ചറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ പോലീസ് സംഘം കൊടുങ്ങാനൂരിലേക്കു പാഞ്ഞു. എന്നാല്‍ അങ്ങനെയൊരു സംഭവം അവിടെങ്ങുമില്ലെന്നു പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഒടുവിലാണ് ഹരികുമാര്‍ വ്യക്തിവിരോധം തീര്‍ക്കാന്‍ കെട്ടിച്ചമച്ചതാണ് അനാശാസ്യകഥയെന്നു പോലീസിന് മനസിലായത്.   പോലീസിനെ കബളിപ്പിച്ചതിനാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഹരികുമാറിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Related posts