സാന്‍ഫ്രാന്‍സിസ്കോ: വ്യാജമായി കാന്‍സര്‍ രോഗിയാണെന്ന് പ്രചരിപ്പിച്ചു ലക്ഷക്കണക്കിനു ഡോളര്‍ പിരിവു നടത്തിയ ഇന്ത്യന്‍ വംശജ മാനിഷ നാഗറാണിയെ(40) പോലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 26നു അറസ്റ്റ് ചെയ്ത മാനിഷയെ ജാമ്യം നല്‍കാതെ സാന്‍ഫ്രാന്‍സിസ്കോ കൗണ്ടി ജയിലിലടച്ചു. സാന്‍ഫ്രാന്‍സിസ്കോ ജില്ലാ അറ്റോര്‍ണി ഓഫീസ് സ്പോക്മാന്‍ മക്സ് സാബുവാണു വിവരം മാധ്യമങ്ങള്‍ക്കു നല്‍കിയത്.
സോഷ്യല്‍ മീഡിയാകളിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് മാനിഷ തനിക്കു മാരകമായ രക്താര്‍ബുദ്ധം ഉണ്ടെന്ന് കാണിച്ചു പണപിരിവ് ആരംഭിച്ചത്. 2014 മുതല്‍ ആരംഭിച്ച ഈ തട്ടിപ്പിലൂടെ നേടിയ ആയരക്കണക്കിനു ഡോളര്‍ ഉപയോഗിച്ചു വസ്തു വാങ്ങിക്കുകയും ക്രെഡിറ്റ് കാര്‍ഡുകള്‍ വ്യാജമായി ഉപയോഗിക്കുകയും ചെയ്ത കുറ്റങ്ങള്‍ ആണ് ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. രോഗത്തിന്റെ ഭീകരാവസ്ഥയെക്കുറിച്ച് ഹൃദയസ്പര്‍ശിയായ നീണ്ടചരിത്രം 2015 മേയ് 17നു സോഷ്യല്‍ മീഡിയായില്‍ പ്രസിദ്ധീകരിച്ചിരുന്നു.
മാനിഷ എംഎല്, മാറ്റ് മാര്‍ക്ക് എന്നീ വ്യാജ പേരുകളിലാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്.
മാനിഷക്ക് പണം നല്കിയവര് 415 553 1754 എന്ന നമ്പറില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്ന് ബന്ധപ്പെട്ടവര്‍ അഭ്യര്‍ഥിച്ചു.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്