വ്യാപാരിയുടെ ജീവനൊടുക്കല്‍: കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരേ: പി.സി.ജോര്‍ജ്

KTM-GEORGEകോട്ടയം: അമ്പലപ്പുഴയില്‍ വ്യാപാരി ജീവനൊടുക്കിയ സംഭവത്തി ല്‍ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് പി.സി. ജോര്‍ജ്. കോട്ടയത്ത് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ കളക്‌ട്രേറ്റില്‍ നടത്തിയ ധര്‍ണയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ജോര്‍ജ് ജേക്കബ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എ.എം.എന്‍. പണിക്കര്‍, ഇ.സി. ചെറിയാന്‍, പി. ശിവദാസന്‍, മാത്യു ചാക്കോ. സെക്രട്ടറിമാരായ മുജീബ് റഹ്മാന്‍, ടോണി ഫ്രാന്‍സിസ്, രാജന്‍ ജെ.തോപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.  ഇന്നലെ രാവിലെ വ്യാപാര ഭവനില്‍ നിന്നു ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനാളുകള്‍  പങ്കെടുത്തു. തുടര്‍ന്നാണ് കളക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തിയത്.

Related posts