കൊടുവായൂര്‍: ടൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കുസമീപം വ്യാപിച്ചുകിടക്കുന്ന പച്ചക്കറി മാലിന്യം ദുരിതമാകുന്നു. ടൗണില്‍നിന്നും കുഴല്‍മന്ദം റോഡിലുള്ള ജലസംഭരണിക്കു താഴെയാണ് മാലിന്യം നിക്ഷേപിക്കുന്നത്. പ്രധാന വാണിജ്യകേന്ദ്രമായ കരുവന്നൂര്‍ത്തറ റോഡിലാണ് ചീഞ്ഞ പച്ചക്കറി മാലിന്യം വന്‍തോതില്‍ നിക്ഷേപിക്കുന്നത്.
സ്ഥലത്ത് ദുര്‍ഗന്ധത്തിനു പുറമേ ഈച്ച, കൊതുക് ശല്യവും ശക്തമാണ്. സമീപഗ്രാമങ്ങളില്‍നിന്നും നൂറുകണക്കിനാളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി വ്യാപാര സ്ഥാപനങ്ങളിലേക്കു വരുന്ന വഴിയിലാണ് മാലിന്യക്കൂമ്പാരം. ഇതു പകര്‍ച്ചവ്യാധികള്‍ക്കു കാരണമാകുമെന്നു യാത്രക്കാര്‍ക്ക് ആശങ്കയുണ്ട്.പ്രദേശത്ത് കംഫര്‍ട്ട് സ്റ്റേഷന്‍ ഇല്ലാത്തതിനാല്‍ മൂത്രവിസര്‍ജനവും മാലിന്യത്തിനു സമീപത്താണ്. ഇതിനു പുറമേ ഇവിടെ സമയോചിതമായി ശുചീകരണം നടക്കുന്നില്ലെന്നും പരാതിയുണ്ട്.
മാലിന്യക്കൂമ്പാരത്തിനു സമീപത്തായി ഹോട്ടലും മറ്റു വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. കാറ്റുവീശുമ്പോള്‍ ദുര്‍ഗന്ധംമൂലവും ഭക്ഷണം കഴിക്കാന്‍പോലും കഴിയാത്തവിധം പ്രതിസന്ധിയിലാണ്. മാലിന്യനിക്ഷേപം തടയുന്നതിനു അധികൃതര്‍ ബോര്‍ഡ് സ്ഥാപിക്കുകയും ലംഘിക്കുന്നവര്‍ക്കെതിരേ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെ ശിക്ഷാനടപടി