ശബരിമലയില്‍ ആറാട്ട്

sabarimalaശബരിമല: ശബരിമലയിലെ പത്തു ദിവസത്തെ ഉത്സവത്തിന് പരിസമാപ്തി കുറിച്ചു നാളെ പമ്പയില്‍ ആറാട്ട് നടക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ഇന്നു രാത്രി ശരംകുത്തിയില്‍ നടക്കും. നാളെ രാവിലെ 8.30 ന് ആറാട്ട് ഘോഷയാത്ര സന്നിധാനത്തു നിന്നും പുറപ്പെടും. 11.15 നാണ് പമ്പയില്‍ പ്രത്യേകം തയാര്‍ ചെയ്തിരിക്കുന്ന ആറാട്ട് കടവില്‍ ചടങ്ങ് നടക്കുന്നത്. ശബരിമല ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ.എം. ശങ്കരന്‍നമ്പൂതിരി എന്നിവര്‍ ആറാട്ട് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.

ചടങ്ങുകള്‍ക്കുശേഷം അയ്യപ്പ വിഗ്രഹം ദര്‍ശിക്കുന്നതിനും പറയിടുന്നതിനുമുളള സൗകര്യവും പമ്പയിലെ ഗണപതി കോവിലില്‍ പ്രത്യേകം തയാര്‍ ചെയ്ത മണ്ഡപ ത്തില്‍ ക്രമീകരിക്കും. ഉച്ചകഴിഞ്ഞു മൂന്നോടെ സന്നിധാനത്തേക്ക് ഘോഷയാത്ര തിരിക്കും. വൈകുന്നേരം കൊടിയിറക്കും.

Related posts