ശബരിമല: നോട്ടുക്ഷാമം അയ്യപ്പഭക്തര്‍ക്ക് ഉണ്ടാക്കിയേക്കാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നടപടികള്‍ ലക്ഷ്യപ്രാപ്തിയിലേക്ക്. ശബരിമലയിലെത്തുന്നവരില് 15 ശതമാനം ആളുകള്‍ ആദ്യദിവസങ്ങളില്‍ തന്നെ ഇ -മണി സംവിധാനങ്ങളോടു താത്പര്യം പ്രകടിപ്പിച്ചതു നേട്ടമാണെന്നാണ് വിലയിരുത്തല്‍.
ധനലക്ഷ്മി ബാങ്കുമായി ചേര്‍ന്ന്് ബോര്‍ഡ് നടപ്പാക്കിയ ഇലക്ട്രോണിക് സേവനങ്ങള്‍ ഒരേ സമയം ഭക്തര്‍ക്കും സേവന ദാതാക്കള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ചൂണ്ടിക്കാട്ടി. ഭക്തരുടെ സേവനാര്‍ഥം ആവശ്യമുള്ള എല്ലാ മേഖലയിലും ഇ-സേവനം സജ്ജമാക്കുന്നുണ്ടെന്ന് ബോര്‍ഡംഗം അജയ് തറയിലും പറഞ്ഞു.
എറ്റിഎമ്മുകളില്‍ കറന്‍സി ക്ഷാമം രൂക്ഷമായപ്പോള്‍ 24 മണിക്കൂറും പണം നിറഞ്ഞ മൂന്ന് എറ്റിഎമ്മുകളാണ് സന്നിധാനത്ത് സദാ പണവുമായുള്ളത്. നടപ്പന്തല്‍, ഭസ്മക്കുളത്തിനു സമീപം, തിരുമുറ്റം എന്നിവിടങ്ങിളിലെ എറ്റിഎമ്മകള്ക്കുപുറമെ നാലാമത്തെ എറ്റിഎം മാളികപ്പുറത്ത് നാളെ പ്രവര്‍ത്തിച്ചുതുടങ്ങും. പഴയ നോട്ടുകള്‍ പിന്‍വലിക്കാന്‍ രണ്ട് സ്ഥലങ്ങളിലാണ് സൗകര്യങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഭസ്മക്കുളത്തിനടുത്തെ ബാങ്ക് ശാഖയിലേതിനുപുറമെ അരവണ കൗണ്ടറിനു സമീപം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മറ്റൊരു സെന്ററും സജ്ജമാക്കിയിട്ടുണ്ട്. ഇതോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ നോട്ടുമാറ്റല്‍ സംവിധാനം ഒരുക്കുന്ന പ്രഥമ ബാങ്കായി ധനലക്ഷ്മി ബാങ്ക് മാറി.
നോട്ടുപിന്വലിക്കാന് തിരക്ക് കൂടിയതോടെ പ്രതിദിനം മൂന്നു തവണ എറ്റിഎമ്മില്‍ നോട്ടുകള്‍ നിറയ്ക്കുന്നുണ്ടെന്നും ശരാശരി ഒരു ദിവസം 40 ലക്ഷം രൂപയുടെ പിന്‍വലിക്കല്‍ നടക്കുന്നുണ്ടെന്നും ധനലക്ഷ്മി ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. ശ്രീകുമാര്‍ പറഞ്ഞു. ഭക്തര്‍ക്കായി പത്തിലേറെ സ്ഥലങ്ങളില്‍ സൈ്വപ്പിംഗ് മെഷീന് സ്ഥാപിച്ചിട്ടുണ്ട്. പമ്പയിലെയും നിലയ്ക്കലെയും ദേവസ്വം പമ്പുകളിലും ഇത്തരത്തിലുള്ള മെഷീന് സ്ഥാപിച്ചിട്ടുണ്ട്.
അന്നദാനമണ്ഡപം, അപ്പം, അരവണ കൗണ്ടറുകള്‍, ഫെസിലിറ്റി സെന്റര്‍, ബുക്ക്സ്റ്റാള്‍, വഴിപാട് കൗണ്ടര്‍, അഭിഷേക കൗണ്ടര്‍ തുടങ്ങിയ ഇടങ്ങളിലാണ് കാര്‍ഡ് സൈ്വപ്പിംഗ് മെഷീന് സ്ഥിപിച്ചിട്ടുള്ളത്. സന്നിധാനത്തെ അയ്യപ്പന്മാരുടെ മൊത്തം ഇടപാടിന്റെ 15 ശതമാനവും ഇപ്പോള്‍ ഡിജിറ്റല്‍ മണിയിലൂടെയാണെ് ധനലക്ഷ്മി ബാങ്ക് ഡെപ്യൂട്ടി പ്രോജക്റ്റ് ഹെഡ് എസ്.വി ഷാലാജി പറഞ്ഞു.
കൈയ്യില്‍ നോട്ടോ നാണയമോ ഇല്ലാത്തവര്‍ക്ക് കാര്‍ഡ് ഉപയോഗിച്ച് കാണിക്കയിടാവു ഏറ്റവും നൂതനമായ സൗകര്യവും (ഇ- കാണിക്ക) സിധാനത്ത് സജ്ജമാക്കിയ ദേവസ്വം ബോര്‍ഡും ധനലക്ഷ്മിബാങ്കും സ്വാമിഭക്തരുടെ പ്രിയം നേടിയിരുന്നു. നോട്ടു പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യത്തെ ബാങ്കിംഗ് സംവിധാനമാകെ വെല്ലുവിളി നേരിടുന്ന സമയത്ത് ശബരിമലയിലെ ഭക്തര്‍ക്ക് ഒരു പ്രയാസവും ഉണ്ടാകാതിരിക്കാന്‍ ധനലക്ഷ്മിബാങ്ക് കുറ്റമറ്റ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബാങ്കിന്റെ 140 ഉദ്യോഗസ്ഥര്‍ക്കുപുറമെ 180 താത്കാലിക ജോലിക്കാരെയും സെര്‍വറിന്റെയും ഉപകരണങ്ങളുടെയും പരിപാലനത്തിനായി ഏഴ് സാങ്കേതിക വിദഗ്ധരെയും ഉള്‍പ്പെടുത്തിയുള്ള ടീമാണ് ശബരിമലയിലെ ബാങ്കിംഗ് സേവനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത്. ധനലക്ഷമിബാങ്ക് എജിഎം എം.പി. ശ്രീകുമാര്‍, ഡപ്യൂട്ടി പ്രോജക്ട് ഹെഡ് എസ്.വി ഷാലാജി, അസിസ്റ്റന്റ് പ്രോജക്ട് ഹെഡ് ശങ്കരനാരായണന് എന്നിവരാണ് ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.