ശമ്പളകുടിശികയും ആനുകൂല്യങ്ങളുമില്ലാതെ നെല്ലിയാമ്പതിയിലെ തോട്ടംതൊഴിലാളികള്‍

pkd-thottamനെല്ലിയാമ്പതി: നെല്ലിയാമ്പതിയിലെ എസ്‌റ്റേറ്റ് തൊഴിലാളികള്‍ ശമ്പളകുടിശ്ശികയും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും ലഭിക്കാതെ ബുദ്ധിമുട്ടുന്നതായി പരാതി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, തൊഴില്‍വകുപ്പ്മന്ത്രി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് തൊഴിലാളികള്‍. 3000 ത്തോളം തോട്ടംതൊഴിലാളികളാണ് ഇവിടെയുള്ളത്.

ഇവര്‍ക്കെല്ലാം 2015 ജൂലായ്മുതല്‍ ഒക്ടോബര്‍വരെയുള്ള കുടിശ്ശികയാണ് ലഭിക്കാനുള്ളത്. ഏറെക്കാലത്തെ പരാതികള്‍ക്കുശേഷമാണ് 232 രൂപയില്‍നിന്ന് 301 രൂപയായി കൂലി ഉയര്‍ത്തികിട്ടിയതുതന്നെ. ഈ ശമ്പളം 2015 നവംബര്‍മുതല്‍ അനുവദിച്ചെങ്കിലും നാലുമാസത്തെ കുടിശ്ശിക അപ്പോഴും ലഭിച്ചില്ല.
ഇത് ചില എസ്‌റ്റേറ്റുകളില്‍ നിലനില്‍ക്കുന്നു.

ഇപിഎഫ്, ലീവ് ,പുതുക്കിയകൂലിയും കുടിശ്ശികയും തുടങ്ങിയ  ആനുകൂല്യങ്ങളും ചില എസ്റ്റേറ്റുകളില്‍ നല്‍കിയിട്ടില്ലെന്ന്  ജില്ലാ പ്ലാന്റേഷന്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (എച്ച്എംഎസ്) ഭാരവാഹി എസ്. പ്രസാദ് , മറ്റു യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Related posts