ശാന്തിഗിരി അനുഭവവശങ്ങളുടെ പാഠശാല : മുല്ലക്കര രത്‌നാകരന്‍

tvm-mullakaraപോത്തന്‍കോട് : ശാന്തിഗിരി അനുഭവവശങ്ങളുടെ പാഠശാലയാണ്.  ജീവിതത്തിന്റെ സമസ്ത മേഖലക ളിലും ഗുരു പ്രായോഗികതയുടെ പാഠശാലകള്‍ തുറന്നിട്ടിട്ടുണ്ടെന്ന് മുല്ലക്കര രത്‌നാകരന്‍ എംഎല്‍. എ പറഞ്ഞു. ശാന്തിഗിരി ആശ്രമ സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ശാന്തിസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയാ യിരുന്നു അദ്ദേഹം.

മണ്ണ് സംരക്ഷണം, ജൈവപരിപാലനം, മഴവെള്ളസംഭരണം തുടങ്ങി ഗുരു ലഘുത്വപൂര്‍ണ്ണമായി വിഭാവം ചെയ്ത കര്‍മ്മപദ്ധതികള്‍ ശാന്തിഗിരിയ്ക്ക് കിട്ടിയപൊതു സ്വീകാര്യതയുടെ അടിത്തറയായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  സ്പിരിച്ച്വല്‍ സോണില്‍ നടന്ന ചടങ്ങില്‍ വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ചിത്രലേഖ അധ്യക്ഷതവഹിച്ചു.

സ്വാമി ജ്ഞാനദത്തന്‍ ജ്ഞാന തപസ്വി, സ്വാമി ചന്ദ്രദീപ്തന്‍ ജ്ഞാന തപസ്വി, ഫാ.ജോസ് കിഴക്കേടം എന്നിവര്‍ ഗുരുസ്മൃതികള്‍ പങ്കിട്ടു.  മാണിക്കല്‍ പഞ്ചായത്ത് മെംബര്‍ ആര്‍.സഹീറത്ത് ബീവി, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ.എ.എസ്. അനസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പുരുഷോത്തമന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ.കെ.ആര്‍.എസ്. നായര്‍ ചടങ്ങിന് സ്വാഗതവും, ഡോ.ബ്രഹ്മദത്തന്‍ നന്ദിയും പ്രകാശിപ്പിച്ചു.

Related posts