ശ്രിത തിരിച്ചുവരുന്നു

sridha300516ഒന്നുരണ്ടു സിനിമകളിലൂടെ തന്നെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് ശ്രിത ശിവദാസ്. ഓര്‍ഡിനറിയിലെ ശ്രിതയുടെ വേഷം പ്രേക്ഷകരുടെ മനസില്‍ ഇന്നുമുണ്ട്. കല്യാണശേഷം അഭിനയത്തിന് ചെറിയ ഇടവേള കൊടുത്തിരുന്ന നടി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ദം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ശ്രിതയുടെ തിരിച്ചുവരവ്. അനുറാമാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ലാല്‍, ഷൈന്‍ ടോം ചാക്കോ,ജോജു ജോര്‍ജ്, സുധികോപ്പ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നടന്നുവരികയാണ്.

Related posts