‘മീഷോ ഫ്രീയായി ഐ ഫോണ് തരുന്നുണ്ടോ?’ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല് മീഡിയയില് പ്രചരിക്കുന്ന ചോദ്യമാണിത്. എന്നാല് ഇത്തരത്തിലുള്ള തട്ടിപ്പില് വീഴല്ലേയെന്നാണ് സൈബര് പോലീസ് നല്കുന്ന മുന്നറിയിപ്പ്. ഓഫര് എന്നോ ഗിവ് എവേ എന്ന പേരിലോ വരുന്ന ഇത്തരം ലിങ്കുകള് വ്യാജമായിരിക്കുമെന്നാണ് പോലീസ് മുന്നറിയിപ്പില് പറയുന്നത്.
ഇത്തരം ലിങ്കുകള് ഷെയര് ചെയ്യരുത്. തട്ടിപ്പുകാര് നിങ്ങളുടെ വ്യക്തിഗത വിവരങ്ങള് ശേഖരിച്ച് നിങ്ങളെ കെണിയിലാക്കാന് സാധ്യതയുണ്ട്. ഇത്തരം ലിങ്കില് ക്ലിക്ക് ചെയ്ത് ആര്ക്കും സമ്മാനം കിട്ടിയിട്ടില്ലെന്നതാണ് വാസ്തവം.
ലിങ്കിനൊപ്പം മാല്വെയറുകള് ഇന്സ്റ്റാള് ചെയ്ത് ബാങ്കിംഗ് ആപ്പുകള് വഴി തട്ടിപ്പുകാര് നിങ്ങളുടെ പണം അപഹരിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ലിങ്കില് ക്ലിക്ക് ചെയ്താല് ഫോണ് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്.
ശ്രദ്ധിക്കണേ…
* ഇത്തരം ലിങ്കുകള് ക്ലിക്ക് ചെയ്യാനോ ഫോര്വേഡ് ചെയ്യാനോ ആപ്പുകള് ഇന്സ്റ്റാള് ചെയ്യാമോ പാടില്ല.
* ഇത്തരം ലിങ്കുകള് ലഭിച്ചാല് സ്പാം ആയി റിപ്പോര്ട്ട് ചെയ്യുക
ഓണ്ലൈന് സാമ്പത്തിക
തട്ടിപ്പിന് ഇരയായാല്
ഓണ്ലൈന് സാമ്പത്തിക തട്ടിപ്പിന് ഇരയായാല് ഉടന് തന്നെ 1930 എന്ന നമ്പറില് അറിയിക്കുക. വിളിക്കുമ്പോള് ഈ വിവരങ്ങള് നല്കുവാന് ശ്രദ്ധിക്കണം.
* തട്ടിപ്പിനിരയായ വ്യക്തിയുടെ പേര്
* മൊബൈല് നമ്പര്
* തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷന്
* ജില്ലയുടെ പേര്, പിന് കോഡ്
* ബാങ്ക് വിവരങ്ങള്
* നഷ്ടപ്പെട്ട തുക
* തുക നഷ്ടമായ യുപിഐ ഐഡി
* ഓരോ ഇടപാടിന്റെയും ട്രാന്സാക്ഷന് ഐഡി
* തട്ടിപ്പ് എങ്ങനെയാണ് നടന്നതെന്നുള്ള ലഘുവിവരണം
* https://cybercrime.gov.in എന്ന പോര്ട്ടല് വഴിയും പരാതി രജിസ്റ്റര്
ചെയ്യാം

