ശ്രീദേവിക്ക് ടെന്‍ഷനായി മകളുടെ പ്രേമം

sreedeviബോളിവുഡ് സുന്ദരി ശ്രീദേവി ടെന്‍ ഷനിലാണത്രെ. മകള്‍ ജാന്‍വി കപൂറാണു ടെന്‍ഷനുള്ള കാരണം. സിനിമയില്‍ ഒന്നും അഭിനയിച്ചില്ലെങ്കിലും ആരാധകര്‍ക്ക് ജാന്‍വിയെ നല്ല പരിചയമാണ്. കാരണം ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍ ജാന്‍വിയെ ആരാധകരുടെ പ്രിയങ്കരിയാക്കിയിട്ടുണ്ട്.  എന്നാല്‍ ജാന്‍വിയെക്കുറിച്ച് ഓര്‍ത്ത് ശ്രീദേവിക്ക് ടെന്‍ഷനാണെന്നാണ് വാര്‍ത്ത.

കാരണം മകളും മഹാരാഷ്്ട്രയിലെ പ്രമുഖനായ സുശീല്‍ കുമാര്‍ ഷിന്‍ഡേയുടെ കൊച്ചുമകന്‍ ശിഹാര്‍ പഹാരിയുമായുള്ള ബന്ധമാണ്. ഇവരുടെ ചുംബന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ മകള്‍ കരിയറില്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും  ഇതിനാ യി ആണ്‍കൂട്ടുകെട്ടുകള്‍ വേണ്ടന്നുമാണ് മകള്‍ ജാന്‍വിക്കു ശ്രീദേവി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ജാന്‍വിയുടെ ലിപ്‌ലോക്ക് ചിത്രം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാണിപ്പോള്‍. കാമുകന്‍ ശിഖര്‍ പഹാരി യയ്ക്ക് പ്രണയ ചുംബനം നല്‍കുന്ന ചിത്രം കഴിഞ്ഞ ദിവസമാണു സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.  സുഹൃ ത്തുക്കള്‍ ക്കൊപ്പമുള്ള പാര്‍ട്ടിക്കിടയി ലായി രുന്നു സംഭവം. മുന്‍ കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയുടെ പേരക്കുട്ടിയാണു ശിഖര്‍ പഹാരിയ.

Related posts