നടി ശ്വേത മേനോനും ബിസിനസ് രംഗത്തേക്കു കടക്കുന്നു. റസ്റ്ററന്റ് ബിസിനസിലൂടെയാണ് ശ്വേത വ്യവസായ രംഗത്തേക്ക് വരുന്നത്. ദുബായ് ലാംസി പ്ലാസയ്ക്കടുത്താണ് ശ്വേതയുടെ ബിസിനസ് സംരംഭം. ശ്വേസ് ഡിലൈറ്റ് എന്നാണ് ശ്വേതയുടെ റസ്റ്ററന്റിന്റെ പേര്. അടുത്ത മാസം 23ന് റസ്റ്ററന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കും. 20 വര്‍ഷമായി മനസില്‍ കൊണ്ടു നടന്ന ആഗ്രഹമാണ് ശ്വേത യാഥാര്‍ഥ്യമാക്കിയത്.
താനൊരു ഭക്ഷണപ്രിയയാതിനാലാണ് റസ്റ്ററന്റ് ബിസിനസിലേക്ക് കടന്നതെന്ന് ശ്വേത പറഞ്ഞു. ഒരേസമയം 80 പേര്‍ക്ക് ആഹാരം കഴിക്കാന്‍ സൗകര്യമുള്ള റസ്റ്ററന്റില്‍ വ്യത്യസ്ത രുചികളിലുള്ള വിഭവങ്ങള്‍ മെനുവിലുണ്ട്. സാധാരണക്കാര്‍ക്കുകൂടി താങ്ങാനാകുന്ന നിരക്കിലാണു ഭക്ഷണം ലഭ്യമാക്കുകയെന്നു ശ്വേത പറഞ്ഞു. ഒമാനില്‍ ചിത്രീകരിക്കുന്ന നാവല്‍ എന്ന ജുവല്‍ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിനിടയിലാണ് ശ്വേത ബിസിനസ് സംരംഭത്തിനു തുടക്കം കുറിച്ചത്. ലൈഫ് പൈ ഫെയിം ആദം ഹുസൈന്‍ നായകനാകുന്ന ചിത്രത്തില്‍ ശ്വേത ആദ്യമായി പുരുഷ വേഷത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.