ശ്വേത ബസു പ്രണയത്തില്‍!

swetaഅനാശാസ്യത്തിനു പിടിയിലായ തെന്നിന്ത്യന്‍ നടി ശ്വേത ബസുവും സംവിധായ കന്‍ രോഹിത് മിട്ടാലും തമ്മില്‍ പ്രണയത്തില്‍. ശ്വേത ബസു തന്നെയാണ് ഇക്കാര്യം മാധ്യമ ത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞ ത്. പ്രണയത്തിലായിട്ട് രണ്ടു വര്‍ഷമായെന്നും ഇപ്പോള്‍ തങ്ങള്‍ സന്തോഷകരമായ ജീവിതം നയിക്കുകയാണെന്നും നടി പറഞ്ഞു. വിവാഹത്തെ കുറിച്ച് ഇതുവരെ ആലോചിച്ച് തുടങ്ങിയിട്ടില്ലെന്നും നടി വ്യക്തമാക്കി. രണ്ടുപേരും കടുത്ത പ്രണയത്തിലാണെന്ന് നടി പറഞ്ഞു.

2014ലാണ് ശ്വേതയെ അനാശാസ്യത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബത്തിലെ ബുദ്ധിമുട്ടു കളാണ് തന്നെ ഈ വഴിക്ക് തിരിച്ച തെന്നായിരുന്നു നടിയുടെ മറു പടി. 2002ല്‍ പുറത്തിറങ്ങിയ മക്‌ഡേ എന്ന ചിത്രത്തിലൂടെയാണ് സിനിമയി ല്‍ എത്തിയത്. ഹിന്ദി കൂടാതെ തെലുങ്ക് ചിത്രങ്ങളി ലും നടി അഭിനയിച്ചിട്ടു ണ്ട്. സിനിമയ്‌ക്കൊപ്പം ടെലിവിഷന്‍ സീരിയലു കളിലും ഷോക ളിലും ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്.

Related posts