മലയാളത്തില്‍ ഷംനാ കാസിമിനെ കണ്ടിട്ട് കുറച്ചായല്ലോ’ എന്ന ചോദ്യം ആരാധകര്‍ ചോദിച്ചു തുടങ്ങിയിട്ട് കുറച്ചു നാളായി. തമിഴിലും മറ്റു ഭാഷകളിലുമായുള്ള തിരക്കു കാരണമാണ് ഷംനയെ ഇവിടെ കാണാത്തത്. പക്ഷേ, ആരാധകര്‍ക്കായി ഒരു സന്തോഷവാര്‍ത്ത ഒരുങ്ങുന്നുണ്ട്.
സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘സതുരംഗ വേട്ട’യുടെ രണ്ടാം ഭാഗം എത്തുമ്പോള്‍ ഷംനയുമുണ്ട് സിനിമയില്‍. അരവിന്ദ് സ്വാമി, തൃഷ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ഷംനാ കാസിമും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. എച്ച്. വിനോദ് എഴുതുന്ന ചിത്രം നിര്‍മല്‍ കുമാറാണ് സംവിധാനം ചെയ്യുന്നത്. ഒരു ഇടവേളയ്ക്കു ശേഷം സവരക്കത്തി എന്ന ചിത്രത്തിലൂടെയാണ് ഷംന തമിഴില്‍ വീണ്ടും സജീവമായത്. പല പ്രമുഖ നായികമാരേയും പിന്തള്ളിയാണ് ഷംന സവരക്കത്തിയില്‍ എത്തിയത്.