ഷവോമിയുടെ റെഡ്മി നോട്ട് 3 ഇന്ത്യന്‍ വിപണിയില്‍; വില 9999

read-me-note-3പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി റെഡ്മി നോട്ട് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ശക്തിയേറിയ സ്‌നാപ്ഡ്രാഗന്‍ 650 പ്രോസസ്സര്‍ ഉള്ള ഇന്ത്യയിലെ ആദ്യ മൊബൈല്‍ ആണിത്.ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉള്ള ഷവോമിയുടെ ആദ്യ ഫോണ്‍ കൂടിയായ ഇതിന് 9999 രൂപ മുതലാണ് വില.

മനോഹരമായ മെറ്റല്‍ ബോഡിയുള്ള ഈ മോഡലില്‍ 4050 എം എ എച്ച് ബാറ്ററിയുള്ളതിനാല്‍ ഒറ്റ ചാര്‍ജില്‍ ഒരു ദിനം മുഴുവന്‍ ചാര്‍ജ് നില്‍ക്കും.

164 ഗ്രാം ഭാരവും 8.65 മില്ലിമീറ്റര്‍ വ്യാസവുമാണുള്ളത്. 16 എം പി റിയര്‍ ക്യാമറ വ്യക്തതയാര്‍ന്ന ചിത്രം നല്‍കുന്നു. 5.5 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേ, സണ്‍ലൈറ്റ് ഡിസ്‌പ്ലേ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇതിലുണ്ട്. 2 ജി ബി റാമും 16 ജി ബി സ്റ്റോറേജും ഉള്ള മോഡലിന് 9999 രൂപയും 3 ജി ബി റാമും 32 ജി ബി സ്റ്റോറേജുമുള്ള മോഡലിന് 11,999 രൂപ മുതലുമാണ് വില.

Related posts