സംഗക്കാരയുടെ ഓള്‍ടൈം ഇലവനില്‍ സച്ചിന് ഇടംമില്ല

sp-sachinകൊളംബോ: സച്ചിന്‍ തെണ്ടുല്‍ക്കറെ ഉള്‍പ്പെടുത്താതെ ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാരയുടെ ഓള്‍ടൈം ഇലവന്‍. എക്കാലത്തെയും മികച്ച 11 കളിക്കാരുടെ പട്ടികയാണ് സംഗക്കാര പുറത്തുവിട്ടത്. ഇന്ത്യയില്‍നിന്ന് വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന് മാത്രമാണ് സംഗക്കാര പട്ടികയില്‍ ഇടംനല്‍കിയിരിക്കുന്നത്. മുന്‍ ശ്രീലങ്കന്‍ നായകന്‍ അരവിന്ദ ഡിസില്‍വയാണ് ഇലവന്റെ നായകന്‍.

നാല് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ടീമില്‍ ഇടംനേടിയിട്ടുണ്്ട്. മാത്യു ഹെയ്ഡനും രാഹുല്‍ ദ്രാവിഡുമാണ് ഓപ്പണര്‍മാര്‍. വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ, ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്്ടര്‍ ജാക്വസ് കാലിസ്, ഓസീസ് താരം റിക്കി പോണ്്ടിംഗ് എന്നിവരും ബാറ്റിംഗ് നിരയില്‍ ഇടം പിടിച്ചു. ഓസീസ് വെടിക്കെട്ട് താരം ഗില്‍ക്രിസ്റ്റാണ് വിക്കറ്റ് കീപ്പര്‍. ടീം: രാഹുല്‍ ദ്രാവിഡ്, മാത്യു ഹെയ്ഡന്‍, ബ്രയാന്‍ ലാറ, റിക്കി പോണ്്ടിംഗ്, അരവിന്ദ ഡിസില്‍വ, ജാക്വസ് കാലിസ്, ആദം ഗില്‍ക്രിസ്റ്റ്, ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, വസീം അക്രം, ചാമിന്ദ വാസ്.

Related posts