സംഘപരിവാര്‍ ശക്തികളെ ചെറുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നാകണമെന്ന് ബിനോയ് വിശ്വം

ktm-binoyചേര്‍ത്തല: സംഘപരിവാര്‍ ശക്തികളെ ചെറുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഒന്നാകല്‍ അനിവാര്യമായിരിക്കുകയാണെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വം പറഞ്ഞു.  സിപിഐ മുന്‍ ജില്ലാസെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന വി.കെ വിശ്വനാഥനെ അനുസ്മരിച്ചുകൊണ്ടുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് രാജ്യത്താകെ ശോഷിച്ചുകൊണ്ടിരിക്കെ സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. വി.കെ വിശ്വനാഥന്‍ സ്മൃതികേന്ദ്രം സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രസിഡന്റ് കെ.ജി പ്രിയദര്‍ശനന്‍ അധ്യക്ഷനായി.   എസ്.ബാഹുലേയന്‍, എന്‍.എസ് ശിവപ്രസാദ്, ജേക്കബ് കുര്യന്‍, എം.സി സിദ്ധാര്‍ത്ഥന്‍, പി.ഡി ബിജു, എം.കെ ശിവരാമന്‍, ടി.കെ രാമനാഥന്‍, വി.വി മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts