സംശയാസ്പദമായ സാഹചര്യത്തില്‍ നാടന്‍ തോക്ക് കണ്ടെത്തി

gunപത്തനാപുരം: സംശയാസ്പദമായ സാഹചര്യത്തില്‍ നാടന്‍ തോക്ക് കണ്ടെത്തി.സ്‌റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ മുള്ളുമല എസ്‌റ്റേറ്റില്‍ നിന്നുമാണ് വ്യാഴാഴ്ച പകല്‍ തോക്ക് കണ്ടെത്തിയത്. ടാപ്പിംഗിനായി എത്തിയ തൊഴിലാളികളാണ് തോക്ക് ആദ്യമായി കണ്ടത്. തുടര്‍ന്ന് ഫാമിംഗ് കോര്‍പ്പറേഷന്റെ മാനേജ്‌മെന്റ് വിവരം അറിയിക്കുകയായിരുന്നു. പത്തനാപുരം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് അധികൃതരെത്തിയാണ് തോക്ക് എടുത്തത്. ലാറ്റക്‌സ് ശേഖരിക്കുന്ന ടാങ്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

സമീപത്ത് നിന്നും തോക്കില്‍ നിറയ്ക്കാനുള്ള തിരകളും  സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. വന്യമൃഗവേട്ടയ്ക്കായി ഉപയോഗിക്കുന്ന തോക്കാണെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ച തോക്ക് പുനലൂര്‍ കോടതിയില്‍ ഹാജരാക്കും. എസ് ഐ രാഹുല്‍ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരായ രാജേന്ദ്രന്‍, സന്തോഷ്, സിദ്ധിഖ് എന്നിവര്‍ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.

Related posts