സംശയിക്കേണ്ട, മൊബൈല്‍ ടവര്‍ തന്നെ

ttമരങ്ങളും പച്ചപ്പും നിറഞ്ഞ പ്രദേശത്തിനു നടുവില്‍ നില്ക്കുന്ന മൊബൈല്‍ ഫോണ്‍ ടവറുകള്‍ കാണുമ്പോള്‍ ബോറായി തോന്നാറുണ്ടോ ? ഇതിനു പരിഹാരം നമ്മുടെ നാട്ടില്‍ ഇല്ലെങ്കിലും അങ്ങ് അമേരിക്കയില്‍ കണ്ടുപിടിച്ചിട്ടുണ്ട്. ടവറുകളെ മരങ്ങളുടെ വേഷം കെട്ടിച്ചു നിര്‍ത്തിയിരിക്കുകയാണു ഇവിടെ. മരമേത് ടവര്‍ ഏത് എന്നു തിരിച്ചറിയാന്‍ ഒറ്റനോട്ടത്തില്‍ സാധിക്കില്ല. ഇനി ഏതു കാട്ടിലും സിഗ്‌നല്‍ കിട്ടും.

എന്നാല്‍ ഇത് അടുത്തകാലത്ത് പൊട്ടിമുളച്ച ആശയമൊന്നുമല്ല. 1992ല്‍ ആരംഭിച്ചതാണ്. ഇപ്പോള്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കു വ്യാപിച്ചിട്ടുമുണ്ട്. അമേരിക്കയിലുടനീളം ഇത്തരം രണ്ടായിരത്തോളം വൃക്ഷ ടവറുകളുണ്ട്. പക്ഷേ, ഈ സൗന്ദര്യവത്കരണപ്രക്രിയ അത്ര സിംപിളല്ല. ഇതിനാവശ്യമായ ശിഖരങ്ങളും ഇലകളും കൃത്രിമമായി നിര്‍മിക്കാന്‍ ഒരു ലക്ഷം ഡോളര്‍ വേണ്ടി വരും. ടവര്‍ ഉണ്ടാക്കാന്‍ 3000 ഡോളറും.

പക്ഷേ, എന്തൊക്കെ ചെയ്താലും ഇതു കാണാന്‍ ഭംഗിയില്ലെന്നാണു പൊതുവേ ജനസംസാരം. കൂടുതല്‍ ആകര്‍ഷകമായി ഇതുണ്ടാക്കുന്ന വിദ്യ ഇതുവരെ ആരും വശത്താക്കിയിട്ടുമില്ല. ഇക്കഴിഞ്ഞ വൃക്ഷവാരത്തോടനുബന്ധിച്ചു അറ്റ്‌ലസ് ഒബ്‌സ്ക്യുറ മാഗസിനില്‍ ആണ് ഇവയുടെ ഫോട്ടോകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇത്തരം പരീക്ഷണങ്ങള്‍ വാര്‍ത്തയാകുന്നത് ആദ്യമല്ല. ഫ്‌ളോറിഡയിലെ ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ കുരിശുരൂപത്തില്‍ ടവറുകള്‍ നിര്‍മിച്ചത് കുറച്ചുകാലം മുന്‍പു കൗതുകകരമായ വാര്‍ത്തയായിരുന്നു. പനയുടെയും പൈന്‍മരങ്ങളുടെയും കാക്റ്റസിന്റെയും മാതൃകയിലുള്ള ടവറുകള്‍ കാണാം.

tt1

Related posts