സംസ്ഥാന സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് പൈസക്കരിയില്‍ തുടക്കമായി

knr-cyclingപൈസക്കരി: മലയോര ജനതയ്ക്ക് അപൂര്‍വ ദൃശ്യവിരുന്നൊരുക്കി 21-ാമത് സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് പൈസക്കരിയില്‍ തുടക്കമായി.  പൈസക്കരി സ്‌പോര്‍ട്‌സ് അക്കാദമി, പൈസക്കരി ദേവമാതാ ഹൈസ്കൂള്‍ എന്നിവയുടെ സഹകരണത്തോടെ കണ്ണൂര്‍ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

ഇന്ന് രാവിലെ 6.45ന് സംസ്ഥാന സൈക്ലിംഗ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ.വി. മുരളീധരന്‍ നായര്‍ പതാക ഉയര്‍ത്തി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു.  തുടര്‍ന്നു നടന്ന ആദ്യമത്സരം പയ്യാവൂര്‍ എസ്‌ഐ സി. മല്ലിക, പഞ്ചായത്തംഗം ബിനോയ് ആലിങ്കത്തടത്തില്‍, പൈസക്കരി ഫൊറോന സഹവികാരി ഫാ.

ജോര്‍ജ് പടിഞ്ഞാറെ ആനിശേരിയില്‍ എന്നിവര്‍ ചേര്‍ന്ന് ഫഌഗ് ഓഫ് ചെയ്തു. സംസ്ഥാനത്തെ 14 ജില്ലകളില്‍നിന്നുള്ള 300ല്‍പരം സൈക്ലിംഗ് പ്രതിഭകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.  40 ഓളം വിഭാഗങ്ങളിലായി നടത്തുന്ന മത്സരങ്ങള്‍ നാളെ സമാപിക്കും. മത്സരം നടക്കുന്ന റോഡിനിരുഭാഗത്തും നൂറുകണക്കിനാളുകള്‍ കാണികളായി എത്തിച്ചേര്‍ന്നിട്ടുണ്ട്.

Related posts