സക്കീര്‍ നായിക്കിന്റെ ചാനല്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു

nri2ധാക്ക: വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ പീസ് ടിവി ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു. ധാക്ക ഭീകരാക്രമണത്തിനു നായിക്കിന്റെ പ്രസംഗങ്ങള്‍ പ്രചോദനമായെന്ന് ആരോപിക്കപ്പെട്ട പശ്ചാത്തലത്തിലാണ് നിരോധനം. മുംബൈ ആസ്ഥാനമായ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണേ്ടഷന്റെ ഉടമസ്ഥതയിലുള്ളതാണു പീസ് ടിവി.

കാബിനറ്റ് കമ്മിറ്റി പ്രത്യേക യോഗം ചേര്‍ന്നാണ് പീസ് ടിവി ബംഗ്ല നിരോധിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. നിരോധിച്ച വിവരം മന്ത്രി അമിര്‍ ഹുസൈന്‍ അമു ആണ് അറിയിച്ചത്. യോഗത്തില്‍ കാബിനറ്റ് മന്ത്രിമാരും ഉയര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്തു. സക്കീര്‍ നായിക്കിന്റെ പീസ് ടിവിക്ക് ഇന്ത്യയില്‍ നിരോധനമുണെ്ടങ്കിലും ചില കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ ഇതു ലഭ്യമാക്കുന്നുണെ്ടന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു സൂചന ലഭിച്ചു. ബ്രിട്ടനിലും കാനഡയിലും പ്രവേശനവിലക്കുള്ള നായിക്കിന്റെ പ്രസംഗത്തിനു മലേഷ്യയിലും നിരോധനമുണ്ട്.

Related posts