മുംബൈ: റിയോ ഒളിമ്പിക്‌സിനുള്ള അംബാസഡര്‍മാരുടെ എണ്ണം ഏറുന്നു. ഇപ്പോഴിതാ ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറും ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ ഗുഡ്‌വില്‍ അംബാസഡറാകുന്നു. അംബാസഡറാകാനുള്ള ഇന്ത്യന്‍ ഒളിമ്പിക്് അസോസിയേഷന്റെ (ഐഒഎ) ക്ഷണം സച്ചിന്‍ സ്വീകരിച്ചു. ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍, ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര എന്നിവര്‍ക്കൊപ്പമാണ് സച്ചിനും അംബാസഡറാകുന്നത്.
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ അംബാഡസറായി നിശ്ചയിച്ചതിന്റെ പേരില്‍ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കായിക മേഖലയിലെ പ്രശസ്തരെ ഗുഡ്‌വില്‍ അംബാസഡറായി ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പരിഗണിച്ചത്. അഭിനവ് ബിന്ദ്രയെ കഴിഞ്ഞയാഴ്ചയാണ് ഗുഡ്‌വില്‍ അംബാഡസറായി തെരഞ്ഞെടുത്തത്. സല്‍മാനെ അംബാസഡറാക്കുന്നതിനെതിരേ മില്‍ഖാ സിംഗ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.