മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് വീ​ട്ട​മ്മ​യെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ മണിക്കൂറുകൾ പൂ​ട്ടി​യി​ട്ട സം​ഭ​വം; രണ്ട് പ്രതികൾ അറസ്റ്റിൽ; സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം

നാ​ദാ​പു​രം:​ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് വീ​ട്ട​മ്മ​യെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​ഞ്ഞ് വെ​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍ റി​മാ​ന്‍​ഡി​ല്‍.

നാ​ദാ​പു​രം ബ​സ്സ് സ്റ്റാ​ൻഡിന് പി​ന്‍ വ​ശ​ത്തെ റൂ​ബി​യാ​ന്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് പാ​ത്ര​പ്പു​ര​യി​ലെ ജീ​വ​ന​ക്കാ​ര​യ പു​ളി​യാ​വ് സ്വ​ദേ​ശി പാ​റോ​ളി​ക്ക​ണ്ടി​യി​ല്‍ കു​ഞ്ഞ​ബ്ദു​ള്ള (54),പു​റ​മേ​രി മു​തു​വ​ട​ത്തൂ​ര്‍ സ്വ​ദേ​ശി ആ​യ​നി​താ​ഴെ കു​നി സ​മ​ദ് (25) എ​ന്നി​വ​രെ​യാ​ണ് നാ​ദാ​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് ഇ.​ര​ഞ്ജി​ത്ത് ര​ണ്ടാ​ഴ്ച്ച​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്ത​ത്.​

തൂ​ണേ​രി സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ആ​ണ് ബി​ല്ലി​ല്‍ ചേ​ര്‍​ക്കാ​ത്ത സാ​ധ​ന​ങ്ങ​ള്‍ എ​ടു​ത്തെ​ന്നാ​രോ​പി​ച്ച് സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​നു​ള്ളി​ല്‍ ബു​ധ​നാ​ഴ്ച്ച രാ​വി​ലെ പ​ത്ത് മ​ണി​മു​ത​ല്‍ ഉ​ച്ച​യ്ക്ക് മൂ​ന്ന് വ​രെ​യാ​ണ് ഭ​ക്ഷ​ണ​മോ വെ​ള്ള​മോ ന​ല്‍​കാ​തെ ത​ട​ഞ്ഞ് വ​ച്ച​ത്.​

സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ നാ​ദാ​പു​ര​ത്തും ക​ല്ലാ​ച്ചി​യി​ലും സം​ഘ​ര്‍​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ക്കു​ക​യും ക​ല്ലാ​ച്ചി​യി​ല്‍ പോ​ലീ​സ് ലാ​ത്തി വീ​ശു​ക​യും ചെ​യ്തി​രു​ന്നു. നാ​ദാ​പു​രം എഎ​സ്പി ​സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ച് ചേ​ര്‍​ത്ത സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​നെ​തി​രെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നു.​

കു​റ്റ​ക്കാ​രാ​യ ജീ​വ​ന​ക്കാ​രെ ക​ട​യി​ലെ ജോ​ലി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.​സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് വി​ഷ​യ​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​സ​ത്യ പ്ര​ച​ര​ണം അ​ഴി​ച്ച് വി​ടു​ന്ന​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ക​ട തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.​ ക​ല്ലാ​ച്ചി​യി​ലു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ത്തക്കുറി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​

നാ​ദാ​പു​രം സി ​ഐ എ​ന്‍.​സു​നി​ല്‍​കു​മാ​ര്‍, എ​സ് ഐ ​എ​ന്‍.​പ്ര​ജീ​ഷ്,ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​സ​ഫീ​റ,വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, ബ്ലോ​ക്ക് മെ​മ്പ​ര്‍ സി.​കെ.​റീ​ന രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ളാ​യ പി.​പി.​ചാ​ത്തു, സി.​എ​ച്ച്.​മോ​ഹ​ന​ന്‍, ടി.​ക​ണാ​ര​ന്‍, കെ.​ടി.​കെ.​ച​ന്ദ്ര​ന്‍, മ​ധു​പ്ര​സാ​ദ്, സൂ​പ്പി ന​രി​ക്കാ​ട്ടേ​രി, എം.​പി.​സൂ​പ്പി, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ളാ​യ ഏ​ര​ത്ത് ഇ​ക്ബാ​ല്‍, ക​ണേ​ക്ക​ല്‍ അ​ബ്ബാ​സ്, കു​രു​മ്പി​യ​ത്ത് കു​ഞ്ഞ​ബ്ദു​ള്ള എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment