ചെസ്റ്റര്‍ലെ സ്ട്രീറ്റ്: ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ റിക്കാര്‍ഡ് തകര്‍ത്ത് ഇംഗ്ലീഷ് താരം അലിസ്റ്റര്‍ കുക്ക്. കുറഞ്ഞ പ്രായത്തിലും വേഗത്തിലും ടെസ്റ്റില്‍ 10,000 റണ്‍സ് നേടുന്ന താരം എന്ന റിക്കാര്‍ഡാണ് അലിസ്റ്റര്‍ കുക്ക് ഇന്നലെ സ്വന്തം പേരില്‍ക്കുറിച്ചത്. 31 വയസും 157 ദിവസവും പ്രായമുള്ളപ്പോഴാണു കുക്ക് 10,000 റണ്‍സ് തികച്ചത്. സച്ചിനാകട്ടെ 31 വയസും 315 ദിവസവും പ്രായമുള്ളപ്പോഴാണു 10,000 എന്ന കടമ്പ കടന്നത്. ശ്രീലങ്കയ്‌ക്കെതിരേ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലാണു കുക്കിനെത്തേടി റിക്കാര്‍ഡ് എത്തിയത്.
പത്തു വര്‍ഷവും മൂന്നു മാസവും കൊണ്ടാണ് കുക്ക് ടെസ്റ്റില്‍ 10,000 റണ്‍സ് തികച്ചതെങ്കില്‍ സച്ചിനു 15 വര്‍ഷവും നാലു മാസവും വേണ്ടിവന്നു. 10,000 ക്ലബിലെ 12-ാമത്തെ അംഗമാണു കുക്ക്. 128 ടെസ്റ്റുകളില്‍നിന്നാണു കുക്ക് ഈ നേട്ടം കൈവരിച്ചത്. അതേസമയം, സച്ചിന്‍ 122 ടെസ്റ്റുകളില്‍ 10,000 കടന്നു. ടെസ്റ്റില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ 7,000, 8,000, 9,000 റണ്‍സ് എന്ന നേട്ടവും കൈവരിച്ച കളിക്കാരനാണു കുക്ക്. സച്ചിനെ മറികടന്നാണു കുക്ക് ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത്.
1984ലെ ക്രിസ്മസ് ദിനത്തിലായിരുന്നു കുക്കിന്റെ ജനനം. 2006 മാര്‍ച്ച് ഒന്നിന് ഇന്ത്യക്കെതിരേ കുക്ക് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. നാഗ്പുരില്‍ നടന്ന ടെസ്റ്റില്‍ കുക്ക് ആദ്യ ഇന്നിംഗ്‌സില്‍ 60 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 104 റണ്‍സും നേടി അരങ്ങേറ്റം കെങ്കേമമാ.