സജീന്ദ്രന്റെ സ്വത്ത് വിവരത്തെ കുറിച്ച് അന്വേഷിക്കണമെന്ന് വിഎസ്

vsകോലഞ്ചേരി: കുന്നത്തുനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.പി. സജീന്ദ്രന്റെ സ്വത്ത് വിവരത്തെ കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍. എല്‍ഡിഎഫ് സ്ഥനാര്‍ഥി അഡ്വ. ഷിജി ശിവജിയുടെ വീട് സന്ദര്‍ശിച്ച ശേഷം നല്‍കിയ പത്രക്കുറിപ്പാലാണ് വി.എസിന്റെ പ്രതികരണം. അഞ്ച് വര്‍ഷം എംഎല്‍എ ആയിരുന്ന സജീന്ദ്രന്റെ സ്വത്ത് പലമടങ്ങ് വര്‍ധിച്ചതായാണ് കണക്ക്. തെരഞ്ഞെടുപ്പിന് യുഡിഎഫ് ഇവിടെ വ്യാപകമായി പണം ഇറക്കുന്നുണ്ടെന്നും ഇതിനെകുറിച്ച് ഇലക്ഷന്‍ കമ്മീഷന അന്വേഷിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പാവപ്പെട്ടവളായതിനാല്‍ പണം ഇറക്കി വിജയം നേടാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും വിഎസ് പറഞ്ഞു.

Related posts