ബോളിവുഡിലെ മാദകസുന്ദരി സണ്ണി ലിയോണ്‍ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ ചുവടുവയ്ക്കുന്നു. പ്രമുഖ ഡിസൈനര്‍ അര്‍ച്ചന കൊച്ചാറിനുവേണ്ടിയാണ് സണ്ണി ചുവടുവയ്ക്കുക. ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പങ്കെടുക്കുന്ന ആദ്യ ബോളിവുഡ് സുന്ദരിയാണ് സണ്ണി ലിയോണ്‍. കാത്തിരുന്ന സ്വപ്‌നം എന്നാണ് ഈ അവസരത്തെ സണ്ണി വിശേഷിപ്പിച്ചിരിക്കുന്നത്. തനിക്ക് ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതിനുള്ള സന്തോഷം സോഷ്യല്‍മീഡിയയിലൂടെ താരം ആരാധകരോട് പങ്കുവയ്ക്കുന്നു.
സെപ്റ്റംബര്‍ എട്ടുമുതല്‍ 15വരെയാണ് ഫാഷന്‍ വീക്ക് നടക്കുന്നത്. തേരാ ഇന്റേസാര്‍ എന്ന ചിത്രത്തില്‍ സണ്ണി ഇപ്പോള്‍ അഭിനയിച്ചുവരികയാണ്. അര്‍ബ്ബാസ് ഖാനാണ് സണ്ണിയുടെ ചിത്രത്തിലെ നായകന്‍. അജയ് ദേവ്ഗണ്‍ നായകനാകുന്ന ബാദ്ഷാഹോയിലും ഷാരൂഖ് ഖാന്‍ നായകനാകുന്ന റഈസിലും സണ്ണി ഐറ്റം നമ്പര്‍ ഡാന്‍സ് ചെയ്യുന്നുണ്ട്.