സണ്ണിവെയ്ന്‍ ആസിഫ് അലിയുടെ വില്ലന്‍

Asif110616പുതുമുഖ സംവിധായകന്‍ ഒരുക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ വില്ലനായി സണ്ണിവെയ്ന്‍ എത്തും.  ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് അറിയുന്നത്. ചിത്രവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക ചര്‍ച്ച നടന്നുവരുകയാണ്. സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യമുള്ളതാണ് ചിത്രമെന്നാണ് കേള്‍ക്കുന്നത്.

മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നവാഗതനായ പ്രമോദ് ഗോപാല്‍ ഒരുക്കുന്ന കുട്ടികളുടെ ചിത്രമായ ഗോള്‍ഡ് കോയിനിലാണ് സണ്ണി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികളുടെ സാമൂഹ്യപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ സിനിമയുടെ അവസാനഘട്ട ചിത്രീകരണം ഇപ്പോള്‍ കൊച്ചിയിലെ മരടില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Related posts