സണ്ണി വരുന്നു… സ്വന്തം കഥയുമായി…

Sunny300716ബോളിവുഡിലെ ഹോട്ട് താരം സണ്ണി ലിയോണിന്റെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. സണ്ണി തന്റെ ജീവിതം തന്നെ സിനിമയാക്കുന്നു. പ്രധാന കാര്യം അതല്ല. സിനിമയില്‍ അഭിനയിക്കുന്നത് യഥാര്‍ഥ ജീവിതത്തില്‍ അതേ റോളുകള്‍ കൈകാര്യം ചെയ്യുന്നവര്‍ തന്നെയാണ്. പുതിയ ചിത്രത്തിലൂടെ ഭാര്യക്ക് ഒപ്പം അഭിനയിക്കാന്‍ തയാറെടുക്കുകയാണ് സണ്ണിയുടെ ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍. സണ്ണിയുടെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ചിത്രത്തിലുണ്ടാകും. പ്രണയം, വിവാഹം, ബോളിവുഡിലെ അനുഭവങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന ചിത്രത്തില്‍ അവരുടെ അടുത്ത സുഹൃത്തുക്കളും അവരുടെ വേഷം തന്നെ ചെയ്യുന്നുണ്ട്.

മുമ്പ് സണ്ണിയുടെ ജീവിതത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി വന്നിരുന്നു. ഡോക്യുമെന്ററിയില്‍ നിന്നു തികച്ചും വ്യത്യസ്തമായിരിക്കും സിനിമ. ഒരു കൊമേര്‍ഷ്യല്‍ മസാല ചിത്രമായിരിക്കുമിത്. തേരേ ബിന്‍ ലാദന്‍ ഫെയിം അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രം സണ്ണിയും ഭര്‍ത്താവും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.

Related posts