സതീശന് പിന്തുണ പ്രഖ്യാപിച്ച് എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ യോഗം

EKM-VDSATHEESHANപറവൂര്‍ : എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ യോഗം പറവൂരില്‍ ചേര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥി വി.ഡി. സതീശന് പിന്തുണ പ്രഖ്യാപിച്ചു. യോഗത്തില്‍ എസ്എന്‍ഡിപിയുടെ മുന്‍ താലൂക്ക് യൂണിയന്‍ ഭാരവാഹികളും മുന്‍ ശാഖാ പ്രസിഡന്റ്, സെക്രട്ടറിമാരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. മുന്‍ യൂണിയന്‍ സെക്രട്ടറി ടി.കെ. ഉദയഭാനു അധ്യക്ഷത വഹിച്ചു. മുന്‍ യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ.എന്‍. ജോയ്, സെക്രട്ടറി എം.ജി. ശശിധരന്‍, മുന്‍ യോഗം കൗണ്‍സിലര്‍ എം.കെ. നാരായണന്‍, മുന്‍ യോഗം ഡയറക്ടര്‍മാരായ ടി.കെ. അശോകന്‍, കെ.വി രവീന്ദ്രന്‍, പൂയപ്പിള്ളി ഗോപി, വനിതാസംഘം പ്രസിഡന്റ് മണി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍ യൂണിയന്‍ പ്രസിഡന്റ് കെ.വി. രാമകൃഷ്ണന്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.

ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കാല്‍ക്കീഴില്‍ ശ്രീനാരായണീയ പ്രസ്ഥാനത്തെ അടിയറ വയ്ക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുവാനും യോഗം തീരുമാനമെടുത്തു. സ്വാര്‍ത്ഥ ലാഭത്തിനായി ഗുരുദേവ ദര്‍ശനങ്ങള്‍ വികലമാക്കാനും തര്‍ക്കാനും ഒരു ശക്തിയേയും അനുവദിക്കില്ല. ജനങ്ങളുടെയിടയില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്താനുള്ള ഒരു ശ്രമത്തെയും ശ്രീനാരായണ സമൂഹം വച്ചു പെറുപ്പിക്കില്ല.

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിഡിജെഎസ് സ്ഥാനാര്‍ഥിയുടെ വാദം പൊളിയുമെന്നും യോഗം ചേര്‍ന്നവര്‍ ചൂണ്ടിക്കാട്ടി. ഗുരുദേവ ദര്‍ശനത്തിന്റെ അന്തഃസത്ത മനസിലാക്കി മതേതരത്വത്തിന്റെ കാവലാളായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതെന്നും നേതാക്കള്‍ അറിയിച്ചു.

Related posts