കോട്ടയം: സന്ധ്യമയങ്ങിയാല്‍ തിരുനക്കര മൈതാനം അനാശാസ്യ സംഘങ്ങളുടെ പിടിയില്‍. ഇന്നലെ രാത്രിയില്‍ അനാശാസ്യ സംഘത്തിലെത്തിയ യുവാവിനെ ചിലര്‍ കല്ലെറിഞ്ഞോടിച്ചു. 50 രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണ് ഒടുവില്‍ കല്ലേറില്‍ അവസാനിച്ചത്. യുവാവ് ഓടി രക്ഷപ്പെട്ടതിനാല്‍ കല്ലേറ് കൊണ്ടില്ല. മൈതാനത്തെ ഇരുട്ടിന്റെ മറവില്‍ മദ്യപാനവും നടക്കുന്നുണ്ടെന്നു പരാതിയുണ്ട്.
അനാശാസ്യ സംഘങ്ങള്‍ തമ്മിലും ഇവിടെ എത്തുന്നവരുമായും വാക്കുതര്‍ക്കവും ഉന്തും തള്ളുമൊക്കെ പതിവാണ്. മിക്ക ദിവസങ്ങളിലും ഇവരൊക്കെ മദ്യ ലഹരിയിലായിരിക്കും. മൈതാനത്തെ ഇരുട്ടാണ് ഇത്തരം സംഘങ്ങള്‍ക്ക് ഗുണമാകുന്നത്. ഏതാനും വര്‍ഷം മുന്‍പാണ് വയസ്കര ഭാഗത്ത് അനാശാസ്യ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് ഒരു യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ സംഭവമുണ്ടായത്.
ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇന്നലത്തെ സംഭവങ്ങള്‍ക്ക് സാക്ഷിയായ നഗരവാസികള്‍ ചൂണ്ടിക്കാട്ടുന്നത്. തിരുനക്കര മൈതാനത്തെ വിളക്കുകള്‍ പ്രകാശിപ്പിച്ച് ഇവിടെ തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധരെ അവിടെ നിന്ന് പുറത്തുചാടിക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം.