കോട്ടയം: എന്‍എസ്എസിന്റേതു പോലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമദൂര നിലപാട് സ്വീകരിക്കുന്നതിനെക്കുറിച്ച് സിഎസ്ഡിഎസ് (ചേരമസാംബവ ഡവലപ്‌മെന്റ് സൊസൈറ്റി ) ആലോചിക്കുന്നു. 31ന് നിലപാട് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് പറഞ്ഞു. ഏതെങ്കിലും മുന്നണിയുമായി ധാരണയുണ്ടാക്കുകയാണെങ്കില്‍ അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കും. ധാരണയില്ലെങ്കില്‍ സമദൂരത്തെക്കുറിച്ചാണ് ആലോചന. അതേ സമയം കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനും ആലോചനയുണ്ടെന്ന് സുരേഷ് വ്യക്തമാക്കി.
ഇടതുമുന്നണിയും യുഡിഎഫുമായും ധാരണയുണ്ടാക്കുന്നതിന് ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തി. രണ്ടു സീറ്റുകള്‍ ചോദിച്ചെങ്കിലും സീറ്റ് നല്കാന്‍ അവര്‍ തയാറല്ല. ജയിച്ചാല്‍ സ്ഥാനമാനങ്ങളും മറ്റും വാഗ്ദാനം ചെയ്തിട്ടുണ്ട്. കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളും മറ്റുമാണ് വാഗ്ദാനം. യുഡിഎഫ് ഗവണ്‍മെന്റ് സിഎസ്ഡിഎസിന് കോളജ് അനുവദിച്ചിട്ടുണ്ട്. ജയിച്ചാല്‍ കോളജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്കാമെന്നാണ് എല്‍ഡിഎഫ് വാഗ്ദാനം. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും സമുന്നതരായ നേതാക്കളാണ് സിഎസ്ഡിഎസുമായി ചര്‍ച്ച നടത്തിയതെന്നും സുരേഷ് വ്യക്തമാക്കി.
അതേ സമയം മധ്യതിരുവിതാംകൂറിലെ പല മണ്ഡലങ്ങളിലും ജയവും പരാജയവും നിര്‍ണയിക്കാനുള്ള ശക്തിയായി സിഎസ്ഡിഎസ് വളര്‍ന്നിട്ടുണ്ടെന്ന് സുരേഷ് അവകാശപ്പെട്ടു. ദേവികുളത്ത് പൊമ്പിളൈ ഒരുമൈക്ക് സിഎസ്ഡിഎസ് പിന്തുണ നല്കുമെന്നും സംസ്ഥാന പ്രസിഡന്റ് കെകെ.സുരേഷ് വ്യക്തമാക്കി