തൃശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിച്ചുവേണം പ്രചാരണ പ്ര വര്‍ത്തനങ്ങള്‍ നടത്താനെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കള ക്ടര്‍ വി. രതീശന്‍ രാഷ്ട്രീയകക്ഷികളോട് അഭ്യര്‍ ഥിച്ചു. പെരുമാറ്റച്ചട്ടലംഘനം ഗൗരവമായി കാണുമെന്നും വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി ഉണ്ടാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തെരഞ്ഞെടുപ്പിനു മു ന്നോടിയായുളള കളക്ടറേറ്റില്‍ ചേര്‍ന്ന രാ ഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഏപ്രില്‍ 22 മുതല്‍ 29 വരെയാണ് നാമനിര്‍ ദേശപത്രിക സമര്‍പ്പണം. പത്രികകളുടെ സൂ ക്ഷ്മ പരിശോധന 30നു നടക്കും. മേയ് രണ്ടു വരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ടാകും. തെരഞ്ഞെടുപ്പു ചെലവ്, പെരുമാറ്റച്ചട്ടം എന്നിവ നിരീക്ഷിക്കുന്നതിനു തഹസില്‍ ദാര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെ ന്നും ഏപ്രില്‍ 19 വരെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരമുണെ്ട ന്നും കളക്ടര്‍ അറിയിച്ചു.
പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി പരാതി നല്‍കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സെറ്റില്‍ ഇ-പരിഹാരം എന്ന ലിങ്കിലാണു പരാതി ബോധിപ്പിക്കാവുന്നത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചാരണ അനുമതി ലഭിക്കുന്നതിനും വാഹനം ഉപയോഗിക്കുന്നതിന് അനുമതി നല്‍കുന്നതിനും വെബ്‌സൈറ്റില്‍ സൗകര്യമുണ്ട്. ഇതിനായി ഇ-അനുമതി, ഇ-വാഹനം എന്നീ ലിങ്കുകള്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ വിവരങ്ങളും ംംം.രലീ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. 1950 എന്ന ടോള്‍ ഫ്രീ നമ്പറി ലേക്ക് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ ഫോണിലൂടെ സംശയങ്ങള്‍ തീര്‍ക്കാം.