സരിതയുടെ വയ്യാവേലിയെത്തുന്നു…

Saritha200716സരിതാ നായരുടെ വിവാദ ചിത്രം വയ്യാവേലി പ്രതിസന്ധികളെ തരണം ചെയ്ത് തിയറ്ററിലേയ്ക്ക.് കേരളത്തിലെ ജനങ്ങളോട് തനിക്ക് പറയാനുള്ളതെല്ലാം വ്യക്തമാക്കുകയാണ് സരിത ഈ ചിത്രത്തിലൂടെ.    ഡബ്ല്യു.ജെ. ക്രിയേഷന്‍ സിനു വേണ്ടി ജോബി മാത്യുവും, വി. വി. എസും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം വി. വി. സന്തോഷ് സംവിധാനം നിര്‍വഹിക്കുന്നു. ‘വയ്യാവേലി’യില്‍ സരിതാനായരോടൊപ്പം, ശിവജി ഗുരുവായൂര്‍, കിരണ്‍ രാജ്, കൊച്ചു പ്രേമന്‍ തുടങ്ങിയവരും  പ്രധാന വേഷത്തിലെ ത്തുന്നുണ്ട്.

നിശാഗന്ധി എന്ന കഥാപാത്രത്തെയാണ് സരിത ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.  ധീരയായ പോലീസുകാരിയായും നര്‍ത്തകിയായും പല വേഷങ്ങളില്‍ നിശാഗന്ധി എത്തുന്നു.  ‘പുലിവാല്‍ പട്ടണം’ ‘പി.ഡബ്ല്യു.ഡി റെസ്റ്റ്ഹൗസ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വി.വി.സന്തോഷ്  സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡബ്ല്യു.ജെ. ക്രിയേഷന്‍സിനുവേണ്ടി ജോബി മാത്യുവും, വി. വി. എസും ചേര്‍ന്ന് നിര്‍മിക്കുന്നു.

പ്രൊജക്ട് ഡിസൈനിംഗ്, രചന – അശോക് നായര്‍, ഗാനങ്ങള്‍ – സുധാംശു, ജസ്റ്റിന്‍ കാളിദാസ്, സംഗീതം – ജസ്റ്റിന്‍ കാളിദാസ്, രവി ജെ. മേനോന്‍,  എഡിറ്റര്‍ – ജിതിന്‍ നാരായണന്‍, കാമറ – ജയപ്രകാശ് സി. ഒ.,   പി.ആര്‍.ഒ. – അയ്മനം സാജന്‍. വിനോദ് കോവൂര്‍, കലാഭവന്‍ സുധി, വേണു മച്ചാട്ട്, വര്‍ക്ഷീസ് ചെങ്ങാലൂര്‍, എ.വി. മൊയ്തുണ്ണി, ഫൈസി, ബേസില്‍, അന്‍വര്‍, അമീര്‍, ശ്രീലാല്‍, നിഷാ സാരംഗ്, അഞ്ജന, സുമംഗല എന്നിവരും അഭിനയിക്കുന്നു. -അയ്മനം സാജന്‍

Related posts