ചാവിയെ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കി ബാഴ്സലോണ
ബാഴ്സലോണ: ചാവി ഹെർണാണ്ടസിനെ ബാഴ്സലോണ പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കി. ഞായറാഴ്ച സെവിയ്യയ്ക്കെതിരേയുള്ള മത്സരമാകും ബാഴ്സ പരിശീലകനായുള്ള ചാവിയുടെ അവസാന മത്സരം. 2024-25 സീസണിൽ ചാവി തുടരില്ലെന്ന് ബാഴ്സലോണ പ്രസിഡന്റ് ഹ്വാൻ ലാപോർട്ട അറിയിച്ചു. ബയേണ്‍ മ്യൂണിക് മുൻ പരിശീലകൻ ഹാൻസി ഫ്ളിക് ബാഴ്സയുടെ പുതിയ പരിശീലകനാകും. 2026 വരെയാണ് ഫ്ളിക്കുമായുള്ള കരാർ എന്നാണ് സൂചന. 2021ലാണ് ചാവി ബാഴ്സ പരിശീലകനായി ചുമതലയേൽക്കുന്നത്. 2022-23 സീസണിൽ ബാഴ്സലോണയെ ലാ ലിഗ...