സല്‍മാന്റെ അടുത്ത ചിത്രത്തിലും ദീപികയില്ല

deepika290716സല്‍മാന്‍ ഖാന്റെ പുതിയ ചിത്രത്തില്‍ ദീപിക പദുക്കോണ്‍ നായിക യാവില്ലെന്ന് സ്ഥിരീകരിച്ചു. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന സല്‍മാന്റെ മൂന്നാമത്തെ ചിത്രമായ ട്യൂബ് ലൈറ്റില്‍ ദീപികയാണ് നായികയെന്ന് വാര്‍ത്ത പ്രചരിക്കുന്നതിനിടെയാണു താരം സിനിമയുടെ ഭാഗമാകുന്നില്ലെന്ന് ഉറപ്പായത്. ദീപികയ്ക്ക് വളരെ പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തില്‍ ലഭിച്ചിരിക്കുന്നതെന്നും സിനിമയ്ക്കായി താരം കാത്തിരിക്കുകയാണെന്നുമായിരുന്നു വാര്‍ത്തകള്‍ പരന്നത്.

കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ചൈനീസ് നടിയായിരിക്കും സല്‍മാന്റെ നായികയായി എത്തുന്നതെന്ന് സംവിധായകനുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഒപ്പം ദീപിക സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി എന്ന ചിത്രത്തിന്റെ കരാറില്‍ ഒപ്പുവച്ചെന്നും അതിനാല്‍ ദീപികയ്ക്ക് മറ്റു ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. ഇന്തോ  ചൈനീസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ സല്‍മാന്റെ സഹോദരന്‍ സൊഹൈല്‍ ഖാന്‍ അദ്ദേഹത്തിന്റെ സഹോദരനായി തന്നെ അഭിനയിക്കുന്നുണ്ട്.

Related posts