സല്‍മാന്റെ വീടു മാറലിനു പിന്നില്‍ വിവാഹമോ?

salmanബോളിവുഡിലെ സൂപ്പര്‍താരം സല്‍മാന്‍ഖാന്‍ താമസം മാറുന്നു. മുംബൈ ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സല്‍മാനും കുടുംബാംഗങ്ങളും താമസിച്ചുവന്നിരുന്നത്. ബാന്ദ്രയില്‍ തന്നെ അടുത്തിടെ പണി പൂര്‍ത്തിയാക്കിയ ലിറ്റില്‍ സ്റ്റാര്‍ എന്ന കെട്ടിടമാണ് സല്‍മാന്‍ പുതുതായി വാങ്ങിയത്. ഇതിന്റെ ഇന്റീരിയര്‍ ഡെക്കറേഷന്‍സ് ജോലികള്‍ നടന്നുവരികയാണ്.

പിതാവ് സലിം ഖാന്‍, മാതാവ് സല്‍മ, ബന്ധു ഹെലന്‍, കാമുകി ലൂലിയ വെന്‍ജ്വര്‍ എന്നിവരോടൊപ്പമാണ് സല്‍മാന്‍ പുതിയ വീട്ടില്‍ താമസം തുടങ്ങുക.    ലൂലിയയുമായുള്ള സല്‍മാന്റെ വിവാഹം സല്‍മാന്റെ വീട്ടുകാര്‍ ഉറപ്പിച്ചുകഴിഞ്ഞതായിട്ടാണ് അറിയുന്നത്. ഈ വര്‍ഷം നവംബറില്‍ വിവാഹം നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവാഹവും കൂടി മുന്നില്‍കണ്ടാണ് പുതിയ വീട്ടിലേക്ക് താമസം മാറുന്നതെന്നും പറയുന്നു.   അതേസമയം, സല്‍മാന്‍ താമസിച്ചുപോന്നിരുന്നു ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റ് വില്‍ക്കാന്‍ താരത്തിന് ഉദ്ദേശ്യമില്ല. ഈ അപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട് സല്‍മാനു നിരവധി ഓര്‍മകളുണ്ട്. അതിനാലാണ് ഗാലക്‌സി വില്‍ക്കാത്തത്.

Related posts