ഡയല്‍ 1091’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സാന്റോ തട്ടില്‍ പുതിയതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിരല്‍ ചിത്രങ്ങള്‍.’ സ്റ്റുഡന്റ് പോലീസിനുവേണ്ടി വയനാട് ബയോഗാര്‍ഡന്‍പാര്‍ക്ക് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ മങ്ങാട്ടാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിക്കുന്നത്. കുട്ടി പോലീസിന്റെ കഥയാണ് ‘വിരല്‍ ചിത്രങ്ങള്‍’ എന്ന ചിത്രം പറയുന്നത്. ക്യാമറ – ടുട്ടു, ഗാനങ്ങള്‍, സംഗീതം – ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഹോച്ച്മിന്‍, പി. ആര്‍. ഒ. – അയ്മനം സാജന്‍.
സാന്റോ തട്ടില്‍ സംവിധാനം ചെയ്യുന്ന വിരല്‍ ചിത്രങ്ങള്‍’ പൂര്‍ത്തിയായി
