ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പെൺകുട്ടിയുമായി പാർക്കിൽ കറക്കം; ബാറിലെത്തിച്ച് മദ്യം നിർബന്ധിച്ച് നൽകി; ബോധം വീണപ്പോൾ എല്ലാം നഷ്ടപ്പെട്ടന്ന പരാതിയുമായി പെൺ‌കുട്ടി


ക​ണ്ണൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നി​ർ​ബ​ന്ധി​ച്ച് ബിയ​ര്‍ ന​ല്‍​കി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. വ​ള​പ​ട്ട​ണം സ്വ​ദേ​ശി എ.​എം. ഷ​മി​ലി(38) നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് പോ​ക്സോ കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ണ്ടു ദി​വ​സ​മാ​യി പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്നു ര​ക്ഷി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു സം​ഭ​വം പു​റ​ത്തു​വ​ന്ന​ത്.

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ഷ​മി​ല്‍ പെ​ണ്‍​കു​ട്ടി​യെ ബൈ​ക്കി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​യി പ​റ​ശ്ശി​നി​ക്ക​ട​വ് സ്നേ​ക്ക് പാ​ര്‍​ക്കും മ​റ്റും സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം ഒ​രു ബാ​റി​ല്‍ എ​ത്തി​ച്ചു ബി​യ​ര്‍ വാ​ങ്ങി നി​ര്‍​ബ​ന്ധി​പ്പി​ച്ചു ക​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ അ​വ​ശ​യാ​യ പെ​ണ്‍​കു​ട്ടി​യെ മ​റ്റൊ​രു കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചു പീ​ഡ​ന​ത്തി​നു വി​ധേ​യ​നാ​ക്കി എ​ന്നാ​ണു പ​രാ​തി.

Related posts

Leave a Comment