ആരാധന കൂടിയാലും പ്രശ്‌നമാണ്. ഈ പ്രശ്‌നം പല നടി-നടന്മാരും അഭിമൂഖികരിക്കേണ്ടി വന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ നടി സാമന്തയാണ് ആരാധകരുടെ ഇടയില്‍ പെട്ടുപോയത്. ഒരു ബ്യൂട്ടി ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ സാമന്തയെ കാണാന്‍ ആരാധകര്‍ തടിച്ചുകൂടി. ഉദ്ഘാടനം ചെയ്യുക, ഉടന്‍ മടങ്ങുക എന്ന ഉദ്ദേശ്യത്തോടെയാണ് നടി എത്തിയത്.
എന്നാല്‍ ബ്യൂട്ടി ഷോപ്പിന്റെ മുന്നിലെത്തി കാറില്‍ നിന്ന് ഇറങ്ങിയത് മുതല്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി. തടിച്ചുകൂടിയ ആരാധകര്‍ നടിയെ പെട്ടെന്നങ്ങ് പോകാന്‍ അനുവദിച്ചില്ല. പോലീസ് ഉണ്ടായിരുന്നിട്ടുപോലും ആരാധകരുടെ ഇടയില്‍ നടി പെട്ടുപോകുകയായിരുന്നു. പോലീസ് ഒടുവില്‍ ആരാധകരെ അകറ്റാന്‍ ലാത്തിവീശേണ്ടി വന്നു. ഇതിനിടയില്‍ ആരാധകര്‍ സാമന്ത വന്ന കാറിന്റെ ടയറിന്റെ കാറ്റ് അഴിച്ചുവിട്ടു. ഒടുവില്‍ സാമന്തയെ മറ്റൊരു കാറില്‍ കയറ്റി വിടാന്‍ പോലീസുകാര്‍ നന്നേ പാടുപെടേണ്ടി വന്നു.