സാമന്തയെ വിലക്കില്ല: നാഗചൈതന്യ

Samantha210916വിവാഹം കഴിഞ്ഞാലും അഭിനയിക്കുന്നതില്‍ നിന്നു സാമന്തയെ തടയില്ലെന്ന് നാഗചൈതന്യ. ആദ്യമായി വിവാഹക്കാര്യം തുറന്നു സമ്മതിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു താരം. സ്വന്തം ജീവി ത ത്തിലെ കാര്യങ്ങള്‍ പരസ്യമാ ക്കാന്‍ ആഗ്ര ഹിക്കാത്ത വ്യക്തിയാണ് ഞാന്‍. ഇതേക്കുറിച്ച് സുഹൃത്തുക്കള്‍ക്ക് എല്ലാം കുറേ നാളായി അറിയാം. പിന്നീട് വീട്ടില്‍ കാര്യം തുറന്നു പറഞ്ഞു.

കുടുംബങ്ങള്‍ ഞങ്ങളെ പിന്തുണച്ചു. അടുത്ത വര്‍ഷം വിവാഹം നടത്താനാണ് തീരുമാനം- നാഗചൈതന്യ പറഞ്ഞു. സ്വന്തം കഴിവു കൊണ്ടും പ്രയത്‌നം കൊണ്ടും ഉയര്‍ന്നു വന്നതാണ് സാമന്ത. വിവാഹം മൂലം ആ കരിയര്‍ നശിക്കാന്‍ പാടില്ല. അവരുടെ വളര്‍ച്ചയില്‍ എനിക്ക് അഭിമാനമാണ്. വീണ്ടും അഭിനയി ക്കാനുള്ള പ്രോത്സാഹനം നല്‍കും. ഞാനുമായുള്ള ബന്ധം മൂലമല്ല വാടാ ചെന്നൈ എന്ന ചിത്രത്തില്‍ നിന്നും സാം പിന്‍ മാറിയത്- നാഗചൈതന്യ കൂട്ടിച്ചേര്‍ത്തു.

Related posts