സാമന്ത മതം മറി?

Samantha210916മിശ്രവിവാഹം സിനിമയില്‍ സ്വാഭാവികമാ ണ്. എന്നാല്‍ ചിലര്‍ വിവാഹത്തിനു വേണ്ടി മതം മാറും, ചിലര്‍ മതം മാറാതെ തന്നെ പ്രണയിച്ചയാളെ സ്വന്തമാക്കും. മറ്റൊരു തെന്നിന്ത്യന്‍ താരം കൂടെ വിവാഹത്തിന് വേണ്ടി മതം മാറിയതായി റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യന്‍ നടി സാമന്ത ഹിന്ദുമതം സ്വീകരിച്ചതായി ചില അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാഗ ചൈതന്യയുമായുള്ള വിവാഹത്തിനു വേണ്ടി, നടന്റെ ബന്ധുക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു മതം മാറ്റം എന്നാണ് കേള്‍ക്കുന്നത്. വിവാഹം ഹിന്ദുമത ആചാരപ്രകാരം ആയിരിക്കണം എന്നു നാഗ ചൈതന്യയുടെ കുടുംബത്തിന് നിര്‍ബന്ധമു ണ്ടായിരുന്നുവത്രെ. ഇതേത്തുടര്‍ന്നാണ് മതം മാറിയത്.

നാഗ ചൈതന്യയുടെ അച്ഛന്‍ നാഗാര്‍ജുനയയും മതംമാറ്റചടങ്ങിനുണ്ടായിരുന്നു. വിവാഹം ഹിന്ദുമതാചാരപ്രകാരം ഹൈദരാബാദില്‍ വച്ചായിരിക്കും നടക്കുക. എന്നാല്‍ ക്രിസ്ത്യന്‍ മതാചാരപ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ ചെന്നൈയില്‍ വച്ച് പിന്നീടു നടക്കും എന്നും വാര്‍ത്തകളില്‍ പറയുന്നു. വിവാഹ വാര്‍ത്ത ഇരുവരും അംഗീകരിച്ചു കഴിഞ്ഞതാണ്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാമന്ത വിവാഹക്കാര്യം പറഞ്ഞത്. 2016 ല്‍ വിവാഹം കഴിക്കില്ല എന്നും, വിവാഹ തീയതി പിന്നീട് അറിയിക്കും എന്നുമാണ് അന്ന് പറഞ്ഞിരിക്കുന്നത്.

Related posts