കോട്ടയം: കഴിഞ്ഞ 100 വര്‍ഷമായി ലയണ്‍സ് പ്രസ്ഥാനം നടത്തുന്നത് സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പ്രവര്‍ത്തനങ്ങളാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318 ബിയുടെ പുതിയ വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോയി തോമസ് പൗവത്ത് അധ്യക്ഷത വഹിച്ചു. ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ അരുണ ഓസ്വാള്‍ നേതൃത്വം നല്കി. പ്രവര്‍ത്തനവര്‍ഷം നടപ്പിലാക്കുന്ന പരിസ്ഥിതിസംരക്ഷണം, ദാരിദ്ര്യനിര്‍മാര്‍ജനം, സൈറ്റ് ഫോര്‍ കിഡ്സ്, യുവജനശാക്തീകരണം, സെന്റീനിയന് ലീഡര്‍ഷിപ്പ് അക്കാദമി, ലയണ്‍സ് ജീവന് രക്ഷാ പ്രോജക്ട് എന്നിവയുടെ ഉദ്ഘാടനവും ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ നിര്‍വഹിച്ചു. ലയണസ് ക്ലബ് പ്രസിഡന്റ് ഷൈനി വിന്നിയുടെയും ലിയോ ക്ലബ് പ്രസിഡന്റ് ആഷാ ബൈജുവിന്റെയും നേതൃത്തിലുള്ള ഭാരവാഹികളുടെയും സ്ഥാനാരോഹണം ഇതോടനുബന്ധിച്ച് നടത്തി.
ഫസ്റ്റ് വിഡിജി ജി. വേണുകുമാര്‍ സെക്കന്‍ഡ് വിഡിജി കെ.എ. തോമസ്, ക്യാബിനറ്റ് സെക്രട്ടറി സണ്ണി അഗസ്റ്റിന്, ട്രഷറര്‍ ഇന്ദുശേഖരന്‍, വിന്നി ഫിലിപ്പ്, ഷൈനി വിന്നി, വിനു ജോര്‍ജ്, വിജു ജോണ്‍, മുന്‍ ഗവര്‍ണര്‍ സുരേഷ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. മൂന്നു ജില്ലകളില്‍നിന്നായി ര|ായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്തു.