സാമ്പത്തിക തട്ടിപ്പുകേസ്: യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

alp-ARRESTഒറ്റപ്പാലം: നിരവധി സാമ്പത്തിക കേസുകളില്‍ പ്രതിയായ യുവാവിനെ റിമാന്‍ഡ് ചെയ്തു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പു നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന പാലക്കാട് ഒലവക്കോട് കാവില്‍പാട് പൊട്ടകുളം രേണുപ്രസാദത്തില്‍ പ്രദീപാണ് (47) കഴിഞ്ഞദിവസം അറസ്റ്റിലായത്. ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു. ഒറ്റപ്പാലം ബസ്സ്റ്റാന്‍ഡിനു സമീപത്തെ കെട്ടിടത്തില്‍ സ്‌കൈ പവര്‍ ഏജന്‍സീസ് എന്ന സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ്.

പാലക്കാട് ഹേമാംബിക നഗര്‍, ടൗണ്‍ നോര്‍ത്ത് എ്ന്നിവിടങ്ങളിലും പ്രതിക്കെതിരേ കേസുകളുണ്ട്. പത്തനംതിട്ട മയിലാമണ്‍ കുന്നത്താനം പുളിമൂട്ടില്‍ വര്‍ഗീസിന്റെ മകന്‍ മാത്യു നല്കിയ പരാതിയിലായിരുന്നു അറസ്റ്റ്. വിസ നല്കാമെന്നു പറഞ്ഞ് 2012-ല്‍ മാത്യുവില്‍നിന്നും ആറുലക്ഷം രൂപ പ്രതി വാങ്ങിയിരുന്നു. രണ്ടുവര്‍ഷം കാത്തിരുന്നിട്ടും വിസ ലഭിക്കാതിരുന്നതിനാലാണ് മാത്യു പരാതി നല്കിയത്. ഇതിനിടെ പ്രതി ഒളിവില്‍പോയി. പത്തിരിപ്പാലയില്‍ ഇത്തരത്തിലുളള സ്ഥാപനം നടത്തുന്നതിനിടയിലായിരുന്നു അറസ്റ്റ്.

Related posts